ടി 20 ലോകകപ്പിനുള്ള ന്യൂസിലന്‍ഡ് ടീമിനെ പ്രഖ്യാപിച്ചു; ശക്തമായ ബൗളിങ് നിര

ചൊവ്വ, 10 ഓഗസ്റ്റ് 2021 (13:37 IST)
ടി 20 ലോകകപ്പിനുള്ള ടീമിനെ പ്രഖ്യാപിച്ച് ന്യൂസിലന്‍ഡ്. ടി 20 ലോകകപ്പിനുള്ള ടീമിനെ പ്രഖ്യാപിക്കുന്ന ആദ്യ രാജ്യമാണ് ന്യൂസിലന്‍ഡ്. ശക്തമായ ബൗളിങ് നിരയെയാണ് ന്യൂസിലന്‍ഡ് അണിനിരത്തിയിരിക്കുന്നത്. 
 
ടി 20 ലോകകപ്പില്‍ കെയ്ന്‍ വില്യംസണ്‍ തന്നെ ന്യൂസിലന്‍ഡ് ടീമിനെ നയിക്കും. മറ്റ് താരങ്ങള്‍ ഇങ്ങനെ: ടോഡ് ആസ്റ്റ്‌ലേ, ട്രെന്റ് ബോള്‍ട്ട്, മാര്‍ക് ചാംപ്മാന്‍, ഡെവന്‍ കോണ്‍വേ, ലോക്കി ഫെര്‍ഗൂസണ്‍, മാര്‍ട്ടിന്‍ ഗപ്റ്റില്‍, കെയ്ല്‍ ജാമിസണ്‍, ജിമ്മി നീഷം, ഗ്ലെന്‍ ഫിലിപ്‌സ്, മിച്ചല്‍ സാന്റ്‌നര്‍, ടിം സെയ്‌ഫെര്‍ട്, ഇഷ് സോധി, ടിം സൗത്തി, ആദം മില്‍നെ 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍