നേരത്തെ ഇംഗ്ലണ്ടില്‍ പര്യടനം നടത്തിയ ഇന്ത്യ എ ടീമിന്റെ ഭാഗമായിരുന്നു 24കാരനായ അന്‍ഷുല്‍ കാംബോജ്. 2 അനൗദ്യോഗികമായ ടെസ്റ്റുകളില്‍ നിന്ന് 5 വിക്കറ്റുകളും ഒരു അര്‍ധസെഞ്ചുറിയും താരം നേടിയിരുന്നു. 2024-25 രഞ്ജി ട്രോഫിയില്‍ കേരളത്തിനെതിരെ 10 വിക്കറ്റുകള്‍ നേടിയാണ് അന്‍ഷുല്‍ ദേശീയ തലത്തില്‍ ശ്രദ്ധിക്കപ്പെട്ടത്. രഞ്ജി ട്രോഫിയില്‍ ഒരു ഇന്നിങ്ങ്‌സില്‍ 10 വിക്കറ്റും സ്വന്തമാക്കുന്ന മൂന്നാമത്തെ ബൗളറെന്ന റെക്കോര്‍ഡും അന്‍ഷുല്‍ സ്വന്തമാക്കിയിരുന്നു.