ബാറ്റിംഗിന് ഇറങ്ങാനാകുമോ?, ആശങ്കയായി പന്തിൻ്റെ പരിക്ക്, വ്യക്തത വന്നിട്ടില്ലെന്ന് നിതീഷ് കുമാർ റെഡ്ഡി
എക്‌സില്‍ പോസ്റ്റ് ചെയ്ത കുറിപ്പില്‍ ബിസിസിഐ വിശദീകരിക്കുന്നത് ഇങ്ങനെ. നിലവില്‍ മെഡിക്കല്‍ ടീമിന്റെ കൂടെയാണ് പന്തുള്ളത്. താരത്തിന് ചൂണ്ടുവിരലില്‍ പരിക്കുണ്ട്. പന്തിന് പകരം ജുറല്‍ വിക്കറ്റ് കീപ്പറുടെ ഗ്ലൗസണിയും. അതേസമയം ആദ്യദിവസത്തെ മത്സരശേഷം പന്തിന്റെ പരിക്കിനെ കുറിച്ച വ്യക്തതയില്ലെന്നും നാളെ അതിനെ പറ്റി കൂടുതല്‍ അറിയാന്‍ സാധിക്കുമെന്നും ഇന്ത്യന്‍ ഓള്‍ റൗണ്ടര്‍ നിതീഷ് കുമാര്‍ റെഡ്ഡി വ്യക്തമാക്കി. അതേസമയം ലോര്‍ഡ്‌സ് ടെസ്റ്റിന്റെ ആദ്യദിനം അവസാനിക്കുമ്പോള്‍ 4 വിക്കറ്റ് നഷ്ടത്തില്‍ 251 റണ്‍സെന്ന നിലയിലാണ് ഇംഗ്ലണ്ട്. 99 റണ്‍സുമായി ജോ റൂട്ടും 39 റണ്‍സുമായി നായകന്‍ ബെന്‍ സ്റ്റോക്‌സുമാണ് ക്രീസില്‍.