ഹാര്‍ദിക് പാണ്ഡ്യയുടെ കരിയര്‍ ആശങ്കയില്‍ ! ഇനിയും നിറംമങ്ങിയാല്‍ ടി 20 ലോകകപ്പില്‍ നിന്ന് പുറത്ത്

ചൊവ്വ, 27 ജൂലൈ 2021 (16:32 IST)
ടി 20 ലോകകപ്പില്‍ ഇന്ത്യ ഏറെ പ്രതീക്ഷയോടെ കാണുന്ന രണ്ട് ഓള്‍റൗണ്ടര്‍മാരാണ് ഹാര്‍ദിക് പാണ്ഡ്യയും രവീന്ദ്ര ജഡേജയും. ഇതില്‍ ഹാര്‍ദിക് പാണ്ഡ്യയുടെ സമീപകാല പ്രകടനങ്ങള്‍ ഇന്ത്യന്‍ ക്യാംപിനെ നിരാശപ്പെടുത്തുന്നു. കഴിഞ്ഞ ഏതാനും മത്സരങ്ങളിലായി പാണ്ഡ്യയുടെ പ്രകടനം ശരാശരി നിലവാരം പോലും പുലര്‍ത്തിയിട്ടില്ല. ശ്രീലങ്കയ്‌ക്കെതിരായ ആദ്യ ടി 20 മത്സരത്തില്‍ ഒട്ടും ആത്മവിശ്വാസമില്ലാതെയാണ് ഹാര്‍ദിക്കിനെ കാണപ്പെട്ടത്. ബാറ്റിങ്ങില്‍ താരം സമ്പൂര്‍ണ പരാജയമായിരുന്നു. 17 റണ്‍സ് വഴങ്ങി രണ്ട് വിക്കറ്റ് നേടിയത് മാത്രമാണ് ആശ്വാസം. അപ്പോഴും ബൗളിങ്ങില്‍ അത്രത്തോളം മികച്ച നിലവാരം പുലര്‍ത്തിയിട്ടില്ലെന്ന വിമര്‍ശനവുമുണ്ട്. ശ്രീലങ്കയ്‌ക്കെതിരെ നിര്‍ണായക ക്യാച്ച് അടക്കം ഹാര്‍ദിക് നഷ്‌പ്പെടുത്തിയിരുന്നു. ഇന്ന് നടക്കുന്ന രണ്ടാം ടി 20 മത്സരത്തില്‍ നിന്ന് ഹാര്‍ദിക്കിനെ ഒഴിവാക്കിയാലും അത്ഭുതപ്പെടാനില്ല. 
 
ശ്രീലങ്കയ്‌ക്കെതിരായ മൂന്ന് മത്സരങ്ങളുടെ ഏകദിന പരമ്പരയില്‍ 14 ഓവര്‍ ആണ് ഹാര്‍ദിക് എറിഞ്ഞത്. 30 റണ്‍സ് മാത്രം വിട്ടുകൊടുത്ത് രണ്ട് വിക്കറ്റ് ഹാര്‍ദിക് വീഴ്ത്തി. ഇക്കോണമി റേറ്റ് 6.92 ഉം ആവറേജ് 48.50 ആണ്. ബാറ്റിങ്ങിലും ഹാര്‍ദിക് മോശമായിരുന്നു. മൂന്ന് ഇന്നിങ്‌സുകളില്‍ നിന്നായി 29 റണ്‍സ് മാത്രമാണ് ഹാര്‍ദിക് ഏകദിന പരമ്പരയില്‍ നേടിയത്. അതില്‍ ഒരു ഡക്കും ഉള്‍പ്പെടും. 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍