എന്തുകൊണ്ട് ഹാർദ്ദിക് പാണ്ഡ്യ ബോൾ ചെയ്‌തില്ല, കാരണം വ്യക്തമാക്കി കോലി

ശനി, 27 മാര്‍ച്ച് 2021 (08:50 IST)
ഇംഗ്ലണ്ടിനെതിരായ ഏകദിനപരമ്പരയിലെ രണ്ടാം മത്സരത്തിൽ ഇന്ത്യൻ ബൗളർമാരെഞോണി ബെയർസ്റ്റോയും ബെൻ സ്റ്റോക്‌സും നിർദാക്ഷിണ്യം പ്രഹരിച്ചപ്പോൾ എന്തുകൊണ്ട് ഹാർദ്ദിക് പാണ്ഡ്യയെ പരീക്ഷിച്ചില്ലെന്ന ചോദ്യത്തിന് ഉത്തരവുമായി ഇന്ത്യൻ നായകൻ വിരാട് കോലി. 
 
പരിക്കിൽ നിന്നും മുക്തനായി ടീമിൽ തിരിച്ചെത്തിയ ഹാർദ്ദിക്കിന്റെ ജോലിഭാരം കുറയ്‌ക്കുന്നതിനായാണ് പാണ്ഡ്യ‌യെ മാറ്റിനിർത്തിയതെന്ന് കോലി പറഞ്ഞു. ടി20 പരമ്പരയില്‍ ഹര്‍ദ്ദിക് ബൗള്‍ ചെയ്തിരുന്നു. എന്നാല്‍ ഏകദിനങ്ങളില്‍ അദ്ദേഹത്തെ ബൗള്‍ ചെയ്യിക്കുന്നില്ല. ടി20 ലോകകപ്പും ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പും ഇംഗ്ലണ്ടിനെതിരെ നടക്കാനിരിക്കുന്ന പരമ്പരയും കണക്കിലെടുത്താണിത്. കോലി വ്യക്തമാക്കി.
 
അതേസമയം ഇന്ത്യക്കെതിരായ മത്സരത്തിൽ ജോണി ബെയര്‍സ്റ്റോയും ബെന്‍ സ്റ്റോക്സും പുറത്തെടുത്ത തകര്‍പ്പന്‍ ബാറ്റിംഗ് സമീപകാലത്ത് താന്‍ കണ്ട ഏറ്റവും മികച്ച പ്രകടനമായിരുന്നുവെന്നും മത്സരശേഷം വിരാട് കോലി പറഞ്ഞു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍