ടെസ്റ്റ് ക്രിക്കറ്റ് ആരാധകരുടെ ആകാംക്ഷയ്ക്ക് വിരാമമിട്ട് അടുത്ത മൂന്ന് സൈക്കിളുകളിലും ഇംഗ്ലണ്ട് തന്നെ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിന് വേദിയാകുമെന്ന് അറിയിച്ച് ഐസിസി. 2027,2029,2031 വര്‍ഷങ്ങളിലെ ഫൈനലുകള്‍ക്ക് ആതിഥ്യം വഹിക്കാനുള്ള അവകാശമാണ് ഐസിസി ഇംഗ്ലണ്ട് ആന്‍ഡ് വെയില്‍സ് ക്രിക്കറ്റ് ബോര്‍ഡിന് നല്‍കിയത്.