ഓവലിലും വിജയത്തിനു തൊട്ടടുത്ത് ഇന്ത്യ; നിരാശരായി ഇംഗ്ലണ്ട് ആരാധകര്‍

തിങ്കള്‍, 6 സെപ്‌റ്റംബര്‍ 2021 (20:16 IST)
ഓവല്‍ ടെസ്റ്റില്‍ ഇന്ത്യ വിജയത്തിലേക്ക്. ഒരു സെഷന്‍ കൂടി ശേഷിക്കെ ഇംഗ്ലണ്ടിന് ജയിക്കാന്‍ വേണ്ടത് 175 റണ്‍സ്. കൈയിലുള്ളത് രണ്ട് വിക്കറ്റുകള്‍ മാത്രം. ഈ രണ്ട് വിക്കറ്റ് കൂടി അതിവേഗം വീഴ്ത്തി ഓവലില്‍ ചരിത്ര വിജയം നേടുകയാണ് ഇന്ത്യ ലക്ഷ്യമിടുന്നത്. 368 റണ്‍സ് വിജയലക്ഷ്യം പിന്തുടരുന്ന ഇംഗ്ലണ്ട് ഇപ്പോള്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 193 റണ്‍സ് മാത്രമാണ് നേടിയിരിക്കുന്നത്. ഒരു വിക്കറ്റ് പോലും നഷ്ടമാകാതെ നൂറ് റണ്‍സ് നേടിയ ഇംഗ്ലണ്ട് പിന്നീട് തകരുന്ന കാഴ്ചയാണ് ഓവലില്‍ കണ്ടത്. പിന്നീട് 93 റണ്‍സിനിടെ എട്ട് വിക്കറ്റുകള്‍ നഷ്ടമായി. ജസ്പ്രീത് ബുംറ, രവീന്ദ്ര ജഡേജ, ശര്‍ദുല്‍ താക്കൂര്‍ എന്നിവര്‍ രണ്ട് വീതം വിക്കറ്റുകള്‍ നേടി. ഉമേ,് യാദവ് ഒരു വിക്കറ്റും സ്വന്തമാക്കി. 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍