പുതിയ താരങ്ങളെ വളർത്തിയെടുക്കു, എന്തിനാണ് ഛേത്രിയെ തിരിച്ചുവിളിച്ചത്, വിമർശനവുമായി ബൈച്ചുങ് ബൂട്ടിയ

അഭിറാം മനോഹർ

ചൊവ്വ, 1 ഏപ്രില്‍ 2025 (17:35 IST)
2027ലെ എഎഫ്‌സി ഏഷ്യന്‍ കപ്പ് യോഗ്യതാ മത്സരങ്ങള്‍ക്കുള്ള ദേശീയ ടീമിലേക്ക് സുനില്‍ ഛേത്രിയെ തിരിച്ചുവിളിച്ച മുഖ്യ പരിശീലകന്‍ മനോളോ മാര്‍ക്വേസിന്റെ തീരുമാനത്തെ വിമര്‍ശിച്ച് ഇന്ത്യന്‍ ഫുട്‌ബോള്‍ ഇതിഹാസം ബൈച്ചുങ് ബൂട്ടിയ. 2024ല്‍ അന്താരാഷ്ട്ര ഫുട്‌ബോളില്‍ നിന്നും വിരമിച്ച ഛേതിയെ തിരിച്ചുകൊണ്ടുവന്നെങ്കിലും ബംഗ്ലാദേശിനെതിരെ വിജയം നേടാന്‍ ഇന്ത്യയ്ക്ക് സാധിച്ചിരുന്നില്ല.
 
റെവ് സ്‌പോര്‍ട്‌സിനോട് സംസാരിക്കവെയാണ് ബൂട്ടിയയുടെ നിരീക്ഷണം. 40 വയസുള്ള പരിചയസമ്പന്നനായ ഒരു താരത്തെ ആശ്രയിക്കുന്നതിന് പകരം ഇന്ത്യ പ്രായം കുറഞ്ഞ സ്‌ട്രൈക്കര്‍മാരിലാണ് ശ്രദ്ധ കേന്ദ്രീകരിക്കേണ്ടത്. ഒരു ഡിഫന്‍ഡറെ ഡ്രിബിള്‍ ചെയ്ത് മറികടന്ന് ഗോള്‍ നേടാന്‍ കഴിയാത്ത പ്രായത്തിലാണ് സുനില്‍ ഇപ്പോഴുള്ളത്.  ബംഗ്ലാദേശ് അതേ മത്സരത്തില്‍ 18കാരനായ ഒരാളെ കളത്തിലിറക്കിയിരുന്നെന്നും അത് അവരുടെ ദീര്‍ഘകാല കാഴ്ചപ്പാട് പ്രകടമാക്കുന്നതാണെന്നും ബൂട്ടിയ ചൂണ്ടിക്കാട്ടി.
 
 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍