തോൽവിയുടെ ഉത്തരവാദിത്തം ഏറ്റെടുക്കുന്നുവെന്ന് ഡോരിവൽ ജൂനിയർ, പകരക്കാരനായി ആഞ്ചലോട്ടി എത്തുമോ?

അഭിറാം മനോഹർ

വ്യാഴം, 27 മാര്‍ച്ച് 2025 (18:36 IST)
ലോകകപ്പ് യോഗ്യതാ റൗണ്ട് മത്സരത്തില്‍ അര്‍ജന്റീനയ്‌ക്കെതിരായ തോല്‍വിയില്‍ പ്രതികരണവുമായി ബ്രസീല്‍ കോച്ച് ഡോരിവല്‍ ജൂനിയര്‍. തോല്‍വിയുടെ മുഴുവന്‍ ഉത്തരവാദിത്തവും ഏറ്റെടുക്കുന്നതായി മത്സരശേഷം ഡോരിവല്‍ പ്രതികരിച്ചു,
 
 തോല്‍വിയുടെ മുഴുവന്‍ ഉത്തരവാദിത്തവും എന്റേതാണ്. സകലമേഖലകളിലും അര്‍ജന്റീന ആധിപത്യം പുലര്‍ത്തി. ഈ അവസ്ഥ വിശദീകരിക്കുന്നത് ബുദ്ധിമുട്ടേറിയ കാര്യമാണ്. ഞങ്ങള്‍ വിചാരിച്ച കാര്യങ്ങള്‍ മൈതാനത്ത് നടപ്പിലാക്കാന്‍ സാധിച്ചില്ല. ഡോരിവല്‍ പറഞ്ഞു. 2022ലെ ലോകകപ്പില്‍ ക്വാര്‍ട്ടറില്‍ ക്രൊയേഷ്യയോട് തോറ്റ് പുറത്തയാതിന് പിന്നാലെയാണ് പുതിയ പരിശീലകനായി ഡോരിവലിനെ നിയമിച്ചത്. എന്നാല്‍ 62കാരനായ കോച്ചിന്റെ കീഴില്‍ കളിച്ച 16 മത്സരങ്ങളില്‍ 7 എണ്ണത്തില്‍ മാത്രമാണ് ബ്രസീല്‍ വിജയിച്ചത്. 3 മത്സരം തോറ്റപ്പോള്‍ 6 മത്സരം സമനിലയിലായി.
 
 അര്‍ജന്റീനയ്‌ക്കെതിരായ മത്സരത്തിലെ തോല്‍വിയോടെ ഡോരിവലിന്റെ പരിശീലക ചുമതല തെറിക്കുമെന്ന റിപ്പോര്‍ട്ടുകളാണ് പുറത്തുവരുന്നത്. പകരക്കാരനായി നിലവിലെ റയല്‍ മാഡ്രിഡ് കോച്ചായ കാര്‍ലോ ആഞ്ചലോട്ടിയുടെ പേരാണ് വാര്‍ത്തകളില്‍ നിറഞ്ഞുനില്‍ക്കുന്നുണ്ട്. വിനീഷ്യസ് ജൂനിയര്‍, എന്‍ട്രിക് മുതലായ താരങ്ങള്‍ റയലില്‍ കളിക്കുന്നതിനാല്‍ ഇതിന് സാധ്യതയുള്ളതായാണ് ആരാധകര്‍ കരുതുന്നത്.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍