ടെസ്റ്റില്‍ രോഹിത് ശര്‍മ വൈസ് ക്യാപ്റ്റനാകും

തിങ്കള്‍, 13 സെപ്‌റ്റംബര്‍ 2021 (08:40 IST)
ടെസ്റ്റ് ക്രിക്കറ്റിലും രോഹിത് ശര്‍മയെ വൈസ് ക്യാപ്റ്റന്‍ ആക്കാന്‍ നീക്കം. നിലവില്‍ ഏകദിനത്തിനും ടി 20 യിലും മാത്രമാണ് രോഹിത് ഉപനായകന്‍. ടെസ്റ്റില്‍ അജിങ്ക്യ രഹാനെയാണ് വൈസ് ക്യാപ്റ്റന്‍. ഇംഗ്ലണ്ട് പരമ്പരയില്‍ മോശം പ്രകടനത്തിനു പഴികേട്ട അജിങ്ക്യ രഹാനെയെ വൈസ് ക്യാപ്റ്റന്‍ സ്ഥാനത്ത് നിന്ന് മാറ്റാനാണ് സാധ്യത. രഹാനെയ്ക്ക് ടെസ്റ്റ് ക്രിക്കറ്റില്‍ നിന്ന് ചെറിയൊരു ഇടവേള നല്‍കാനും ബിസിസിഐ ആലോചിക്കുന്നു. ടെസ്റ്റില്‍ മികച്ച പ്രകടനം നടത്തുന്ന രോഹിത് ശര്‍മയെ തന്നെ വൈസ് ക്യാപ്റ്റനാക്കുകയാണ് ലക്ഷ്യം. ഇംഗ്ലണ്ട് പരമ്പരയില്‍ രോഹിത്തിന്റെ പ്രകടനം ഏറെ പ്രശംസിക്കപ്പെട്ടിരുന്നു. ഈ സാഹചര്യത്തിലാണ് വൈസ് ക്യാപ്റ്റനെ മാറ്റുന്ന കാര്യം ആലോചിക്കുന്നത്. നായകന്‍ വിരാട് കോലിയും ഇതിനു സമ്മതം മൂളിയതായാണ് റിപ്പോര്‍ട്ട്. 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍