എനിക്ക് ആ ഷോട്ട് സ്വപ്നം കാണാനെ കഴിയു, സൂര്യ ഇഷ്ടം പോലെ തവണ അത് കളിച്ചു കഴിഞ്ഞു, ഞാൻ ഒരിക്കൽ പോലും ട്രൈ ചെയ്യില്ല: റിയാൻ റിക്കിൾട്ടൺ

അഭിറാം മനോഹർ

ചൊവ്വ, 1 ഏപ്രില്‍ 2025 (12:58 IST)
Sky Shot
കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരെ വിജയിച്ചതോട് കൂടി ഐപിഎല്‍ 25 സീസണിലെ തങ്ങളുടെ ആദ്യ വിജയം സ്വന്തമാക്കിയിരിക്കുകയാണ് മുംബൈ ഇന്ത്യന്‍സ്.  117 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന മുംബൈ12.5 ഓവറില്‍ 2 വിക്കറ്റ് നഷ്ടത്തിലാണ് വിജയത്തിലെത്തിയത്. 62 റണ്‍സുമായി തിളങ്ങിയ റിയാന്‍ റിക്കിള്‍ട്ടണിന്റെ പ്രകടനമാണ് മുംബൈയ്ക്ക് അനായാസ വിജയം നേടികൊടുത്തത്. മത്സരത്തില്‍ നാലാമനായി ക്രീസിലെത്തിയ സൂര്യകുമാര്‍ യാദവ് 9 പന്തില്‍ നിന്നും 27 റണ്‍സുമായി മത്സരത്തില്‍ തിളങ്ങിയിരുന്നു.
 
 മത്സരത്തില്‍ ആന്ദ്രേ റസലിന്റെ ഓവറില്‍ സൂര്യകുമാര്‍ യാദവ് തന്റെ ട്രേഡ് ഷോട്ടിലൂടെ ഫൈന്‍ ലെഗില്‍ സിക്‌സര്‍ സ്വന്തമാക്കിയിരുന്നു. മത്സരശേഷം ഈ ഷോട്ടിനെ വാനോളം പുകഴ്ത്തിയിരിക്കുകയാണ് മുംബൈ ഇന്ത്യന്‍സിലെ സഹതാരമായ റിയാന്‍ റിക്കിള്‍ട്ടണ്‍. ഞാന്‍ ക്വിന്റണ്‍ ഡികോക്കിനോട് തമാശയായി പറഞ്ഞിരുന്നു. സൂര്യ എന്ന് പറയുന്നത് ഒരു സംഭവമാണെന്ന്. എനിക്ക് ചെയ്യാന്‍ പറ്റാത്ത കാര്യങ്ങള്‍, എന്തിന് സ്വപ്നം പോലും കാണാന്‍ സാധിക്കാത്ത ഷോട്ടാണ് സൂര്യ കളിച്ചത്.
 

???????????????????????????????????????? ????????????????????????????

Trademark way to get off the mark @mipaltan cruising in the chase

Updates https://t.co/iEwchzEpDk#TATAIPL | #MIvKKR | @surya_14kumar pic.twitter.com/Ag46xegPOW

— IndianPremierLeague (@IPL) March 31, 2025
 ആ ഷോട്ട് സൂര്യ ഇതിന് മുന്‍പും പല തവണ കളിച്ചതാണ്. ഞാന്‍ പക്ഷേ അത് ഒരിക്കല്‍ പോലും ട്രൈ ചെയ്യാന്‍ പോലും പോകുന്നില്ല. സൂര്യ സ്വന്തം ടീമിലാണ് കളിക്കുന്നത് എന്നത് വലിയ ആശ്വാസമാണ് റിയാന്‍ റിക്കിള്‍ട്ടണ്‍ മത്സരശേഷം പറഞ്ഞു.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍