ടി20യിൽ 8000 റൺസ്, നേട്ടത്തിലെത്തുന്ന അഞ്ചാമത്തെ ഇന്ത്യൻ താരമായി സൂര്യകുമാർ യാദവ്

അഭിറാം മനോഹർ

ചൊവ്വ, 1 ഏപ്രില്‍ 2025 (12:05 IST)
ടി20 ക്രിക്കറ്റില്‍ 8000 റണ്‍സ് പിന്നിടുന്ന അഞ്ചാമത്തെ ഇന്ത്യന്‍ താരമെന്ന നേട്ടം സ്വന്തമാക്കി മുംബൈ ഇന്ത്യന്‍സ് താരം സൂര്യകുമാര്‍. ഇന്നലെ നടന്ന കൊല്‍ക്കത്തയ്‌ക്കെതിരായ മത്സരത്തിനിടെയാണ് സൂര്യകുമാര്‍ റെക്കോര്‍ഡ് നേട്ടത്തിലെത്തിയത്. മത്സരത്തില്‍ 9 പന്തില്‍ നിന്നും 27 റണ്‍സുമായി മിന്നുന്ന പ്രകടനമാണ് സൂര്യ നടത്തിയത്.
 
12,976 റണ്‍സുമായി ഇന്ത്യയുടെ സ്റ്റാര്‍ ബാറ്റര്‍ വിരാട് കോലിയാണ് പട്ടികയില്‍ ഒന്നാം സ്ഥാനത്തുള്ളത്. 11,851 റണ്‍സുമായി രോഹിത് ശര്‍മ, 9,797 റണ്‍സുമായി ശിഖര്‍ ധവാന്‍, 8,654 റണ്‍സുമായി സുരേഷ് റെയ്‌ന എന്നിവരാണ് ഇതിന് മുന്‍പ് ടി20യില്‍ 8000 റണ്‍സ് കടന്ന മറ്റ് ഇന്ത്യന്‍ ബാറ്റര്‍മാര്‍. 
 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍