മേടം
വൈദ്യശാസ്ത്രരംഗത്ത് പ്രവര്ത്തിക്കുന്നവര്ക്ക് അപമാനം. മാതൃസ്വത്ത് അനുഭവത്തില് വരും. സ്വന്തമായി വാഹനം വാങ്ങാന് യോഗം. സാമ്പത്തികമായി പുരോഗമിക്കും. കലാരംഗത്ത് അപമാനം. രാഷ്ട്രീയക്കാര്ക്ക് അഭിമാനകരമായ നേട്ടം.
ഇടവം
ഉദ്യോഗസംബന്ധമായി വിവാദം ഉണ്ടാകും. വിദ്യാസംബന്ധമായ തടസ്സംമാറും. ഗരഹ നിര്മ്മാണത്തിലെ തടസ്സംമാറും. ശ്രദ്ധേയമായ പുരസ്കാരം ലഭിക്കും. വാഹനസംബന്ധമായ കേസുകളില് അനുകൂല തീരുമാനം. പൂര്വിക ഭൂമി ലഭിക്കും.
മിഥുനം
പ്രേമ ബന്ധങ്ങള് കൂടുതല് ശക്തമാകും. സന്താനങ്ങളില്നിന്ന് സ്നേഹ പൂര്ണമായ പെരുമാറ്റം ഉണ്ടാകും. കടബാധ്യതകള് ഒഴിവാകും. ഗൃഹനിര്മ്മാണത്തില് തടസ്സം. പ്രേമബന്ധം ദൃഢമാകും. കാര്ഷികരംഗത്ത് ധനാഭിവൃദ്ധിക്ക് യോഗം.
കര്ക്കടകം
കലാരംഗത്ത് വ്യക്തമായ അംഗീകാരം. മത്സരപരീക്ഷകളില് വിജയസാധ്യത. വാതരോഗികള്ക്ക് രോഗശാന്തി. വളരെക്കാലമായുള്ള അപവാദം കെട്ടടങ്ങും. മാതാപിതാക്കളില്നിന്ന് ശത്രുതനിറഞ്ഞ പെരുമാറ്റം ഉണ്ടാകും.
ചിങ്ങം
ഉത്തരവാദിത്വം കൂടുതലുള്ള കാര്യങ്ങളില് ഉദാസീനത അരുത്. ആരെയും അന്ധമായി വിശ്വസിക്കരുത്. കരാറുകളിലോ മറ്റോ ഏര്പ്പെടുമ്പോള് ജാഗ്രത പാലിക്കണം. അനാവശ്യമായി ഓരോന്ന് ഓര്ത്ത് വിഷമിക്കാതിരിക്കുക.
കന്നി
പലതരത്തിലും പണം വന്നുചേരുന്നതാണ്. കൃഷി, കച്ചവടം എന്നിവയില് ലാഭം മെച്ചപ്പെടും. ആരോഗ്യം മധ്യമം. സന്താനങ്ങളാല് സന്തോഷം കൈവരും. കുടുംബത്തില് മംഗള കര്മ്മങ്ങള് നടക്കാന് സാധ്യത.
തുലാം
കുടുംബാന്തരീക്ഷം മെച്ചം. ആരോഗ്യം മധ്യമം. ധനം സംബന്ധിച്ച വരവ് സാധാരണ ഗതിയിലായിരിക്കും. കലാപരമായ പ്രവര്ത്തനങ്ങളിലുള്ളവര്ക്ക് സമയം അനുകൂലമാണ്. കൂട്ടു കച്ചവടത്തിലെ പങ്കാളിയുമായി സഹകരിച്ചു പോവുക നന്ന്.
വൃശ്ചികം
പുണ്യസ്ഥലങ്ങള് സന്ദര്ശിക്കാന് അവസരം കൈവരും. പൊതുവായ കാര്യങ്ങളില് കൂടുതലായി ഇടപഴകാന് ശ്രമിക്കും. ദാമ്പത്യ ബന്ധം മെച്ചപ്പെടും. തികച്ചും സ്വകാര്യമായ സംഭവങ്ങള് മറ്റുള്ളവരുമായി കൂടുതലായി ചര്ച്ച ചെയ്യാതിരിക്കുക.
ധനു
മനസ്സില് പുതുതായി പല ചിന്തകളും ഉണ്ടാവും. ബിസിനസ് കാര്യങ്ങള് വിപുലീകരിക്കാന് ഉദ്ദേശിക്കും. പണം സംബന്ധിച്ച വരവ് പൊതുവേ കുറവായിരിക്കും. ഊഹക്കച്ചവടങ്ങളില് ഏര്പ്പെടുന്നത് ഉചിതമല്ല.
മകരം
ഉദ്ദേശിക്കാത്ത രീതിയില് പല കാര്യങ്ങളും അനുകൂലമായി ഭവിക്കും. ദൈവിക കാര്യങ്ങളില് പങ്കെടുക്കാന് കൂടുതലായി സമയം കണ്ടെത്തും. സഹോദരീ സഹോദരന്മാരുമായി വാക്കു തര്ക്കങ്ങള് ഉണ്ടാവാന് സാധ്യത.
കുംഭം
വിവാഹം, പ്രേമം എന്നീ രംഗങ്ങളില് അനുകൂലമായ തീരുമാനം ഉണ്ടാകും. കൊടുക്കല് വാങ്ങല് എന്നിവയില് അതീവ ജാഗ്രത പാലിക്കണം. ഉദ്ദേശിച്ച പല കാര്യങ്ങളും നടന്നേക്കും.
മീനം
അനാവശ്യമായി അന്യരുടെ കാര്യങ്ങളില് ഇടപെട്ട് കൂടുതല് പ്രശ്നങ്ങള് ഉണ്ടാക്കും. ഉദ്യോഗത്തില് സ്ഥാനചലനത്തിന് സാധ്യത. സഹപ്രവര്ത്തകരുമായി സ്വരച്ചേര്ച്ചയില്ലായ്മ ഉണ്ടാവാതെ സൂക്ഷിക്കുക.