Manju Warrier : ഇതാണോ കാവിലെ ഭഗവതി!, സോഷ്യൽ മീഡിയയിൽ തരംഗമായി മഞ്ജു വാര്യരുടെ പുതിയ ചിത്രങ്ങൾ

അഭിറാം മനോഹർ

ഞായര്‍, 8 ഫെബ്രുവരി 2026 (16:49 IST)
90കളില്‍ മലയാളികളുടെ മനസ്സില്‍ വന്ന് ചേക്കേറിയ നായികയാണ് മഞ്ജു വാര്യര്‍. വിവാഹത്തോടെ കരിയറില്‍ നിന്നും ബ്രെയ്‌ക്കെടുത്തെങ്കിലും ഒരു ഇടവേളയ്ക്ക് ശേഷം മഞ്ജു വാര്യര്‍ വീണ്ടും ബിഗ് സ്‌ക്രീനിലേക്ക് തിരിച്ചെത്തിയിരുന്നു. തിരിച്ചുവരവില്‍ സിനിമയില്‍ മാത്രമല്ല ബൈക്കിംഗ്, നൃത്തം തുടങ്ങി തന്റെ പ്രിയപ്പെട്ട എല്ലാ കാര്യങ്ങളും മഞ്ജു വാര്യര്‍ ചെയ്യാറുണ്ട്. സമൂഹമാധ്യമങ്ങളില്‍ സജീവമായ താരത്തിന്റെ ചിത്രങ്ങള്‍ വൈറലാകുന്നതും പതിവാണ്. ഇപ്പോഴിതാ താരം പങ്കുവെച്ച സാരിയിലുള്ള പുതിയ ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിരിക്കുന്നത്.
 
ഗായിക സിത്താര കൃഷ്ണകുമാറിന്റെ നേതൃത്വത്തിലുള്ള 'പ്രോജക്ട് മലബാറിക്കസ്' പുറത്തിറക്കിയ 'ഏലലംകിളി' എന്ന പുതിയ ഗാനത്തിനായാണ് മഞ്ജുവിന്റെ സാരിയിലുള്ള പുതിയ ലുക്ക്. ഗാനത്തിന്റെ അവസാനഭാഗത്ത് നേരിയ കരയുള്ള ലളിതമായ ഓഫ് വൈറ്റ് സാരിയിലാണ് മഞ്ജു പ്രത്യക്ഷപ്പെടുന്നത്.

 ഗാനത്തിന്റെ അവസാന ഭാഗത്ത് പ്രത്യക്ഷപ്പെട്ട താരം തന്റെ ലളിതമായ സാന്നിധ്യം കൊണ്ട് വീഡിയോയെ മറ്റൊരു തലത്തിലേക്ക് എത്തിച്ചു. തമിഴും മലയാളവും കലര്‍ന്ന ഈ ഗാനം ഇതിനോടകം തന്നെ സംഗീത പ്രേമികള്‍ ഏറ്റെടുത്തു കഴിഞ്ഞു. വലിയ ആഭരണങ്ങളോ ആഡംബരങ്ങളോ ഇല്ലെങ്കിലും ആളുകളെ ഏറെ ആകര്‍ഷിക്കുന്നതാണ് മഞ്ജുവിന്റെ ചിത്രങ്ങള്‍. ഗാനചിത്രീകരണ വേളയില്‍ നിന്നുള്ള ചിത്രങ്ങള്‍ മഞ്ജു വാര്യര്‍ തന്നെയാണ് തന്റെ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചത്. ശാലീന സൗന്ദര്യം നിറഞ്ഞൊഴുകുന്നതാണ് ചിത്രങ്ങളെന്നാണ് ആരാധകര്‍ കമന്റ് ചെയ്യുന്നത്.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍