എന്നെ കൂടുതൽ അത്ഭുതപ്പെടുത്തിയത് മമിതയാണ്, വളരെ സെൻസിബിൾ ആയ വ്യക്തി: എച്ച് വിനോദ്

അഭിറാം മനോഹർ

വ്യാഴം, 1 ജനുവരി 2026 (18:23 IST)
2026ല്‍ ഇന്ത്യന്‍ സിനിമാലോകം തന്നെ കാത്തിരിക്കുന്ന സിനിമയാണ് വിജയ് നായകനായി എത്തുന്ന ജനനായകന്‍. സിനിമാജീവിതം ഉപേക്ഷിച്ച് രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കുന്ന വിജയ് അവസാനമായി ചെയ്യുന്ന സിനിമയെന്ന നിലയില്‍ ജനനായകന്റെ ഹൈപ്പ് ഭീകരമാണ്. അവസാന സിനിമയായതിനാല്‍ തന്നെ വിജയ് ചിത്രത്തെ ആഘോഷമാക്കാനുള്ള തയ്യാറെടുപ്പിലാണ് ആരാധകരും. വിജയ്‌ക്കൊപ്പം മലയാളത്തില്‍ നിന്ന് നടി മമിത ബൈജുവും സിനിമയില്‍ ഒരു പ്രധാനവേഷത്തില്‍ എത്തുന്നുണ്ട്. ഇപ്പോഴിതാ മമിതാ ബൈജുവിനെ പറ്റി സംവിധായകന്‍ എച്ച് വിനോദ് പറഞ്ഞ വാക്കുകളാണിപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.
 
ആനന്ദ വികടന്‍ മാഗസിന് നല്‍കിയ അഭിമുഖത്തിലാണ് സംവിധായകന്‍ മമിതയെ പരാമര്‍ശിച്ച് സംസാരിച്ചത്. സിനിമയുടെ സെറ്റില്‍ എല്ലാവര്‍ക്കും ഇഷ്ടമുള്ള താരമാണ് മമിതയെന്നും കാണുമ്പോള്‍ ചെറുപ്പമാണെങ്കിലും വളരെ സെന്‍സിബിള്‍ ആയ അഭിനേത്രിയാണ് മമിതയെന്നും എച്ച് വിനോദ് പറയുന്നു. എന്റെയൊപ്പം പ്രവര്‍ത്തിച്ചിട്ടുള്ള അഭിനേതാക്കളെ വെച്ച് നോക്കിയാല്‍ എന്നെ ഏറ്റവും അത്ഭുതപ്പെടുത്തിയ താരമാണ് മമിത. സിനിമയില്‍ ആക്ഷന്‍ രംഗങ്ങളും അഭിനയപ്രാധാന്യമുള്ള രംഗങ്ങളും മമിത മികച്ച രീതിയില്‍ തന്നെ കൈകാര്യം ചെയ്തിട്ടുണ്ടെന്നും എച്ച് വിനോദ് പറയുന്നു.
 
 ഒരു മലയാളി അഭിനേതാവിന്റെ പ്രകടനത്തില്‍ അവരുടെ ഭാഷ കയറി വരുന്നത് സ്വാഭാവികമാണ്. പക്ഷേ സിനിമയുടെ ഇമോഷണല്‍ ഫീല്‍ നഷ്ടമാവാതെ നോക്കി ഡബ്ബിങ്ങില്‍ മമിത നല്ല രീതിയില്‍ പെര്‍ഫോം ചെയ്തിട്ടുണ്ട്. എച്ച് വിനോദ് പറഞ്ഞു.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍