തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് തന്റെ പേരിൽ പ്രചരിക്കുന്ന വാർത്തയിൽ യാതൊരു അടിസ്ഥാനവുമില്ല എന്നാണ് ഭാവനയുടെ പ്രതികരണം. ഇങ്ങനെയാരു വാർത്ത എവിടെ നിന്നു വന്നു എന്ന് പോലും തനിക്ക് അറിയില്ലെന്നും അതൊരു വ്യാജ വാർത്തയാണെന്നും നടി പ്രതികരിച്ചു. ഭാവന അഭിനയിച്ച പുതിയ ചിത്രമായ അനോമിയുടെ റിലീസിന് മുന്നോടിയായി ക്ലബ്ബ് എഫ്എമ്മിന് നൽകിയ അഭിമുഖത്തിലാണ് താരം ഇക്കാര്യം വ്യക്തമാക്കിയത്.
അനോമിയാണ് ഭാവനയുടെ തീയറ്ററിലെത്താൻ പോകുന്ന പുതിയ ചിത്രം. ചിത്രത്തിന്റെ പ്രമോഷന്‍ തിരക്കുകളിലാണ് നടി. നവാഗതനായ റിയാസ് മാരാത്ത് ആണ് അനോമി തിരക്കഥയെഴുതി സംവിധാനം ചെയ്യുന്നത്. ബിനു പപ്പു, വിഷ്ണു അഗസ്ത്യ, അർജുൻ ലാൽ, ഷെബിൻ ബെൻസൺ, ദൃശ്യ രഘുനാഥ് തുടങ്ങിയവരും ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നു. സാറ ഫിലിപ് എന്ന ചിത്രത്തിലെ കഥാപാത്രത്തിനും തനിക്കും ഒരുപാട് സാമ്യതകള്‍ ഉണ്ട് എന്ന് ഭാവന പറയുന്നു.