മാർച്ച് അഞ്ചിലെ പത്രങ്ങളിൽ വന്ന പിആർഡി പരസ്യമാണ് വിവാദമായത്. യുഡിഎഫ് സർക്കാർ അധികാരത്തിലുണ്ടായിരുന്ന അഞ്ച് വർഷത്തെ കെടുകാര്യസ്ഥതയും ദുർഭരണവും ജനങ്ങളെ ഓർമിപ്പിക്കുന്നതായിരുന്നു ആദ്യ പേജിൽ. രണ്ടാം പേജിൽ എൽഡിഎഫ് സർക്കാരിന്റെ നേട്ടങ്ങൾ എണ്ണിപ്പറഞ്ഞിരുന്നു. ഈ ഡബിൾ ജാക്കറ്റ് പരസ്യം നിയമവിരുദ്ധമെന്നാണ് ഹർജിയിൽ ആരോപിച്ചത്. എന്നാൽ ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് ഹർജി നിലനിൽക്കില്ലെന്ന നിലപാടെടുത്തു.