അമ്മയുടെ വിവാഹേതരബന്ധത്തിന് സാക്ഷിയായി, 6 വയസുകാരിയെ കൊലപ്പെടുത്തി 30കാരിയും 17കാരനായ ആൺസുഹൃത്തും

അഭിറാം മനോഹർ

ഞായര്‍, 7 സെപ്‌റ്റംബര്‍ 2025 (17:21 IST)
വിവാഹേതരബന്ധം പുറത്തറിയിക്കാതിരിക്കാന്‍ 6 വയസുകാരിയായ മകളെ കൊന്ന് കിണറ്റില്‍ തള്ളിയ കേസില്‍ വീട്ടമ്മയായ 30കാരിയും 17കാരനും അറസ്റ്റില്‍. ഉത്തര്‍പ്രദേശിലെ ഹഥ്‌റാസിലെ സിക്കന്ദ്ര റാവു പോലീസ് സ്റ്റേഷന്‍ പരിധിയിലുള്ള ഗ്രാമത്തിലാണ് സംഭവം. 6 വയസുകാരിയായ ഉര്‍വി എന്ന പെണ്‍കുട്ടിയാണ് കൊല്ലപ്പെട്ടത്.
 
 കഴിഞ്ഞ 3 മാസക്കാലമായി 30കാരിയും 17കാരനും തമ്മില്‍ അടുപ്പത്തിലായിരുന്നു. ഇരുവരും അടുത്തിടപഴകുന്നത് പെണ്‍കുട്ടി കണ്ടതിനെ തുടര്‍ന്നായിരുന്നു കൊലപാതകം. കഴിഞ്ഞ ബുധനാഴ്ച രാവിലെ വീട്ടിലെ ഒരു ചടങ്ങിനിടെയാണ് ഉര്‍വിയെ കാണാതായത്. തുടര്‍ന്ന് നടത്തിയ തിരച്ചിലിലാണ് കുട്ടിയെ സമീപത്തെ കിണറ്റില്‍ ഒരു ചണ ബാഗില്‍ കഴുത്തില്‍ തുണി കെട്ടിയ നിലയില്‍ കണ്ടെത്തിയത്. പോസ്റ്റ്‌മോര്‍ട്ടത്തില്‍ കുട്ടിയെ ശ്വാസം മുട്ടിച്ചാണ് കൊലപ്പെടുത്തിയതെന്ന് കണ്ടെത്തി. അന്വേഷണത്തില്‍ 30കാരിയുടെ കൈയ്യില്‍ കടിയേറ്റ പാട് കണ്ടതോടെ പോലീസ് നടത്തിയ വിശദമായ ചോദ്യം ചെയ്യലിലാണ് കുറ്റം തെളിഞ്ഞത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍