കണ്ണൂര്‍: കേരള ആരോഗ്യമന്ത്രി വീണാ ജോര്‍ജിനെ ആക്രമിച്ച കേസില്‍ പ്രതികളായ അഞ്ച് കെ.എസ്.യു പ്രവര്‍ത്തകര്‍ക്ക് തലശ്ശേരി ജില്ലാ സെഷന്‍സ് കോടതി ഉപാധികളോടെ ജാമ്യം അനുവദിച്ചു. മുന്‍കൂട്ടി ആസൂത്രണം ചെയ്ത ആക്രമണമാണെന്ന വാദം ശരിവയ്ക്കുന്ന തരത്തിലുള്ള ആയുധങ്ങള്‍ കണ്ടെത്താനോ മതിയായ തെളിവുകള്‍ നല്‍കാനോ പ്രോസിക്യൂഷന് കഴിഞ്ഞില്ലെന്ന് നിരീക്ഷിച്ചതിനെ തുടര്‍ന്നാണ് കെഎസ്യു ജില്ലാ പ്രസിഡന്റ് എം.സി. അതുല്‍, വി.വി. അക്ഷയ്, ബിതുല്‍ ബാലന്‍, സി.എച്ച്. മുബാസ്, അഹമ്മദ് യാസീന്‍ എന്നിവര്‍ക്ക് കോടതി ജാമ്യം അനുവദിച്ചത്.