മുംബൈയിലെ മാല്‍വാനിയിലാണ് രണ്ടര വയസ്സുള്ള മകളെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസില്‍ സ്ത്രീയും കാമുകനും അറസ്റ്റിലായത്. 30 വയസ്സുകാരിയായ കുട്ടിയുടെ അമ്മയുടെ സാന്നിധ്യത്തില്‍ 19 വയസ്സുള്ള കാമുകന് കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചതായി പോലീസ് പറഞ്ഞു. ഞായറാഴ്ച കുട്ടിക്ക് അപസ്മാരം ബാധിച്ചതായും തുടര്‍ന്ന് ശ്വാസം നിലച്ചതായും പറഞ്ഞ് ആശുപത്രിയിലേക്ക് കൊണ്ടുപോയപ്പോഴാണ് സംഭവം പുറത്തറിഞ്ഞത്.
പരിശോധിച്ച ഡോക്ടര്‍ കുട്ടിയുടെ സ്വകാര്യ ഭാഗങ്ങളില്‍ മുറിവുകള്‍ കണ്ടെത്തി ഉടന്‍ തന്നെ പോലീസില്‍ അറിയിച്ചു. പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ മൂന്ന് വര്‍ഷം മുമ്പ് വിവാഹമോചനം നേടിയവരാണ്. പരിശോധിച്ച ഡോക്ടര്‍ കുട്ടി മരിച്ചതായി സ്ഥിരീകരിച്ചു. തുടര്‍ന്ന് മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിന് അയച്ചു, റിപ്പോര്‍ട്ട് പ്രകാരം കുട്ടി ബലാത്സംഗത്തിന് ഇരയായെന്നും ശ്വാസംമുട്ടിയാണ് മരിച്ചതെന്നും സ്ഥിരീകരിച്ചു. താമസിയാതെ അവളുടെ അമ്മയെയും കാമുകനെയും കസ്റ്റഡിയിലെടുത്തു.