കഴുത്തിൽ ടയർ കുടുങ്ങി ശ്വാസമെടുക്കാൻ പോലുമാകാതെ മുതല, രക്ഷപ്പെടുത്തുന്നവർക്ക് വൻതുക പ്രതിഫലം; വീഡിയോ !

Webdunia
വെള്ളി, 31 ജനുവരി 2020 (19:54 IST)
കഴുത്തിൽ ടയർ കുടുങ്ങി ശ്വാസമെടുക്കാൻ കഷ്ടപ്പെടുന്ന മുതലയുടെ ചിത്രങ്ങളും ദൃശ്യങ്ങളും ഇപ്പോൾ സാമൂഹ്യ മാധ്യമങ്ങൾ വഴി പ്രചരിയ്ക്കുന്നുണ്ട്. കഴുത്തിൽനിന്നും ടയർ ഊരി മുതലയെ രക്ഷിക്കുന്നവർക്ക് വമ്പൻ തുക പ്രതിഫമായി പ്രഖ്യാപിച്ചിരിയ്ക്കുകയാണ് ഇന്തോനേഷ്യയിലെ മൃഗസംരക്ഷണ അധികൃതർ  
 
13 അടിയോളം നീളമുള്ള പാലു എന്ന് പേരുള്ള മുതലയുടെ കഴുത്തിൽ ടയർ കുടുങ്ങിയിട്ട് വർഷങ്ങളായി. പ്രാദേശിക മൃഗസംരക്ഷണ പ്രവർത്തകർ മുതലയുടെ ശരീരത്തിൽനിന്നും ടയർ നീക്കം ചെയ്യാൻ പലതവണ ശ്രമിച്ചുവെങ്കിലും പരാജയപ്പെട്ടു. ഇതോടെ ഈ ശ്രമം തന്നെ അവർ ഉപേക്ഷിച്ചു. 
 
എന്നാൽ കഴിഞ്ഞ ദിവസങ്ങളിൽ പകർത്തിയ ദൃശ്യങ്ങളിൽനിന്നും മുതല ശ്വാസമെടുക്കാൻ പോലും ബുദ്ധിമുട്ടുന്നതായി വ്യക്തമായി. ഇതോടെയാണ് മുതലയെ രക്ഷിക്കുന്നവർക്ക് വലിയ പ്രതിഫലം തന്നെ പ്രഖ്യാപിച്ചത്. സാധാരണക്കാർ മുതലയുടെ അടുത്ത് പോവരുത് എന്ന് കർശന നിർദേശം നൽകിയിട്ടുണ്ട് മുതല പിടുത്ത വിദഗ്ധരെയാണ് അധികൃതർ ക്ഷണിച്ചിരിയ്ക്കുന്നത്.    

അനുബന്ധ വാര്‍ത്തകള്‍

Next Article