മൈക്രോസോഫ്റ്റ് കൈവിട്ടാലും, ഞങ്ങൾ കൈവിടില്ല, വിൻഡോസ് 7 ഉപയോക്താക്കൾക്ക് സന്തോഷ വാർത്ത !

വെള്ളി, 31 ജനുവരി 2020 (14:27 IST)
മൈക്രോ സോഫ്റ്റ് വിൻഡോസ് 7നെ തഴഞ്ഞെങ്കിലും താൽക്കാലിക ആശ്വാസവുമായി ആന്റീ വൈറസ് കമ്പനികൾ. വിൻഡോസ് 7നുള്ള സുരക്ഷാ അപ്ഡേറ്റുകളും പാച്ചുകലും നൽകുന്നുന്നത് ഡിസംബർ 14ഓടെ മൈക്രോസോഫ്റ്റ് അവസാനിപ്പിച്ചിരിരുന്നു. എന്നാൽ വിൻഡോസ് 7നുള്ള സുരക്ഷ രണ്ട് വർഷത്തേയ്ക്ക് കൂടി അന്റിവയറസ് സോഫ്‌റ്റ്‌വെയറുകൾ നൽകും.
 
എവിജി, അവിറ, കാസ്പെർസ്കി, മക്അഫീ, ക്വിക്ക്ഹീൽ, നോർട്ടൻ, ട്രെൻഡ് മൈക്രോ എന്നീ കമ്പനികളാണ് വിൻഡോസ് സെവനായുള്ള സുരക്ഷ രണ്ട് വഷത്തേയ്ക്ക് കൂടി നൽകുക. വിൻഡോസ് എക്സ്പിക്ക് ശേഷം ലോകം കീഴടക്കിയ മൈക്രോ സോഫ്റ്റിന്റെ ഓപ്പറേറ്റിങ് സിസിറ്റമാണ് വിൻഡോസ് 7. ഇപ്പോഴും വിൻഡോസിന്റെ മൊത്തം ഉപയോക്താക്കളിൽ 42.8 ശതമാനം ആളുകളും വിൻഡോസ് 7 തന്നെയാണ് ഉപയോഗിക്കുന്നത്. 
 
വിൻഡോസ് 7നുള്ള അടങ്ങാത്ത ജനസമ്മതി. പുതിയ വേർഷനായ വിൻഡോസ് 10 ന്റെ വളർച്ചക്ക് തടസമാണ് എന്ന് വ്യക്തമായതോടെയാണ് മൈക്രോസോഫ്റ്റിന്റെ നടപടി. ആവശ്യമുള്ളവർക്ക് വിൻഡോസ് 7നായുള്ള സുരക്ഷാ അപ്ഡേറ്റുകൾ പണം നൽകി വാങ്ങാം. എന്നാൽ ഇതും വൈകാതെ തന്നെ മൈക്രോസോഫ് അവസാനിപ്പിക്കും.          

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍