പൗരത്വ ഭേദഗതി നിയമത്തിലൂടെ ഗാന്ധിജിയുടെ സ്വപ്നം യാഥാർത്ഥ്യമായെന്ന് രാഷ്ട്രപതി

വെള്ളി, 31 ജനുവരി 2020 (12:46 IST)
പൗരത്വ ഭേദഗതി നിയമം കൊണ്ടുവന്നതോടെ ഗാന്ധിജിയുടെ സ്വപ്നം യാഥാർത്ഥ്യമായി എന്ന് പ്രസിഡന്റ് രാംനാഥ് കോവിന്ദ്. ബജറ്റ് സമ്മേളനത്തിനായി പാർലമെന്റിലെ ഇരു സഭകളെയും അഭിസംബോധന ചെയ്ത് സംസാരിയ്ക്കവെയാണ് രാഷ്ട്രപതിയുടെ വിവാദ പ്രസ്ഥാവന. പ്രതിഷേധങ്ങളുടെ പേരിൽ നടക്കുന്ന അക്രമ സംഭവങ്ങൾ രാജ്യത്തിന്റെ പുരോഗതിയെ ദുർബലപ്പെടുത്തും എന്നും രാഷ്ട്രപതി പറഞ്ഞു.
 
ഭരണഘടനയാണ് രാജ്യത്തെ നയിയ്ക്കുന്നത്. ഭരണഘടനയുടെ അടിസ്ഥാനത്തിലാണ് കേന്ദ്ര സർക്കാർ പ്രവർത്തിയ്ക്കുന്നതും. അയോധ്യാ വിധിയെ രാജ്യം ഏറെ പക്വതയോടെയാണ് സ്വീകരിച്ചത്. കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയ നടപടി ചരിത്രപരമാണ്. മുത്തലാഖ് അടക്കമുള്ള നിരവധി നിയമ ബേധഗതികൾ നടപ്പിലാക്കി.
 
മുസ്‌ലിം സ്ത്രീകളുൾക്ക് നീതി ഉറപ്പാക്കാൻ സർക്കാർ ഊർജ്ജിത ശ്രമം നടത്തി. നിരവധി വികസന പ്രവർത്തനങ്ങൾ സർക്കാർ നടത്തിവരികയാണ്. ഈ ദശാബ്ദം ഇന്ത്യക്ക് ഏറെ നിർണായകമാണ് എന്നും രാഷ്ട്രപതി  പറഞ്ഞു, അതേസമയം പൗരത്വ ഭേദഗതി നിയമത്തിൽ പ്രതിഷേധിച്ച് കറുത്ത ബാഡ്ജ് അണിഞ്ഞാണ് പ്രതിപക്ഷ അംഗങ്ങൾ സഭയിൽ എത്തിയത്.   

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍