റാപ്പര്‍ വേടന്റെ ഫ്‌ളാറ്റില്‍ നിന്ന് കഞ്ചാവ് പിടികൂടി

രേണുക വേണു

തിങ്കള്‍, 28 ഏപ്രില്‍ 2025 (13:24 IST)
Vedan - Drug Case

റാപ്പര്‍ വേടന്റെ ഫ്‌ളാറ്റില്‍ നിന്ന് കഞ്ചാവ് കണ്ടെത്തിയതായി റിപ്പോര്‍ട്ട്. വേടന്റെ കൊച്ചിയിലെ ഫ്‌ളാറ്റില്‍ നിന്നാണ് ഏഴ് ഗ്രാം കഞ്ചാവ് കണ്ടെത്തിയത്. 
 
കൊച്ചി വൈറ്റിലയ്ക്കടുത്തുള്ള വേടന്റെ ഫ്‌ളാറ്റില്‍ ഇന്നു രാവിലെയാണ് പൊലീസ് പരിശോധന നടത്തിയത്. ഈ സമയത്ത് വേടനും ഫ്‌ളാറ്റില്‍ ഉണ്ടായിരുന്നു. 
 
പൊലീസിന്റെ ഡാന്‍സാഫ് സംഘം ഫ്‌ളാറ്റില്‍ എത്തുമ്പോള്‍ വേടന്‍ അടക്കം അവിടെ ഒന്‍പത് പേരുണ്ടായിരുന്നു. ഫ്‌ളാറ്റില്‍ ലഹരി ഉപയോഗിക്കുന്നതായി പൊലീസിനു രഹസ്യവിവരം ലഭിച്ചിരുന്നു. ഫ്‌ളാറ്റില്‍ ഉണ്ടായിരുന്നവരെ പൊലീസ് കസ്റ്റഡിയിലെടുത്തതായാണ് സൂചന. 
 
ലഹരിക്കെതിരെ കഴിഞ്ഞ ദിവസം വേടന്‍ പറഞ്ഞ വാക്കുകള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധിക്കപ്പെട്ടിരുന്നു. 'ഡാ മക്കളേ..ഡ്രഗ്‌സ് ഉപയോഗിക്കല്ലേ. അത് ചെകുത്താനാണ്. അമ്മയും അപ്പനും കരയുവാണ്' എന്നാണ് തന്റെ പരിപാടിക്കിടെ വേടന്‍ പറഞ്ഞത്. 
 
തൃശൂര്‍ സ്വദേശിയായ വേടന്റെ യഥാര്‍ഥ പേര് കിരണ്‍ദാസ് മുരളി എന്നാണ്. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍