ജാർഗണ്ഡിലെ ഗുൽമ ജില്ലയിലെ ആമ്‌ലിയ ടോലി ഗ്രാമത്തിലാണ് സംഭവം ഉണ്ടായത്. ചൊവ്വാഴ്ച പുലർച്ചയോടെ കാട്ടാനയെ കിണറിനുള്ളിൽ വീണ നിലയിൽ പ്രദേശവാസികൾ കണ്ടെത്തുകയായിരുന്നു. തുടർന്ന് ഗ്രാമവാസികൾ വനം വകുപ്പ് ഉദ്യോഗസ്ഥരെ വിവരമറിയിച്ചു. ഉടൻ തന്നെ വനം വകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി. കിണറിനുള്ളിലേയ്ക്ക് വെള്ളം ശക്തിയായ പമ്പ് ചെയ്ത് വെള്ളത്തിന്റെ ലെവൽ ഉയർത്തിയാണ് ആനയെ രക്ഷപ്പെടുത്തിയത്.
വെള്ളം വർധിക്കുന്നതിന് അനുസരിച്ച് ആന പൊങ്ങിവന്നതോടെ രക്ഷാപ്രവർത്തനം എളുപ്പമായി മൂന്ന് മണിക്കൂർ നേരത്തെ പരിശ്രമത്തിനൊടുവിലാണ് ആനയെ പുറത്തെത്തിയ്ക്കാൻ സാധിച്ചത്. സംഭവത്തിന്റെ ദൃശ്യങ്ങൾ ഇപ്പോൾ സാമൂഹ്യ മാധ്യമങ്ങൾ വഴി പ്രചരിയ്ക്കുന്നുണ്ട്. ഐഎഫ്എസ് ഉദ്യോഗസ്ഥനായ രമേഷ് പാണ്ടെയ് ആണ് വീഡിയോ ട്വിറ്റർ വഴി പങ്കുവച്ചത്.