വാർത്തകൾ തെറ്റ്, ആ സിനിമയിൽ മഞ്ജുവിനെ സമീപിച്ചിട്ടില്ല, വെളിപ്പെടുത്തി സംവിധായകൻ

വെള്ളി, 31 ജനുവരി 2020 (15:16 IST)
എം മുകുന്ദന്റെ ഓട്ടോറിക്ഷക്കാരന്റെ ഭാര്യ എന്ന ചെറുകഥയെ ആസ്പദമാക്കി ഒരുക്കുന്ന ചിത്രത്തില്‍ മഞ്ജു വാര്യർ സുരാജിന്റെ നായികയായി എത്തുന്നു എന്ന വാർത്ത സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി മാറിയിരുന്നു. ചിത്രത്തിൽ പാർവതിയും ഒരു പ്രധാന കഥാപാത്രമായി എത്തും എന്നും വാർത്തകൾ പ്രചരിച്ചിരുന്നു. എന്നാൽ ഈ വാർത്തകൾ വ്യാജമാണെന്ന് വ്യക്തമാക്കി രംഗത്തെത്തിരിയ്ക്കുകയാണ് സംവിധായകൻ എം ഹരികുമാർ. 
 
തന്റെ ചിത്രത്തിലേയ്ക്ക് താരങ്ങളെ സമീപിച്ചിട്ടില്ല എന്ന് ഹരികുമാർ പറഞ്ഞു. 'ചിത്രത്തിന്റെ കാസ്റ്റിങ്ങ് പൂര്‍ത്തിയായിട്ടില്ല വളരെ പെട്ടെന്ന് തന്നെ ചിത്രത്തിലെ താരങ്ങളെ കുറിച്ചുളള വിവരങ്ങള്‍ പുറത്തു വിടും എന്നായിരുന്നു. സിനിമയെ കുറിച്ച് സംവിധായകന്റെ പ്രതികരണം. ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നൽകിയ അഭിമുഖത്തിലാണ് സംവിധായകൻ ഹരികുമാർ ഇക്കാര്യം വ്യക്തമാക്കിയത്. 
 
ഓട്ടോറിക്ഷ ഡ്രൈവറായ സജീവന്റേയും രാധികയുടേയും കഥയാണ് എം മുകുന്ദന്റെ ഓട്ടോറിഷ ഡ്രൈവറുടെ ഭാര്യ. അലസനായ സജീവന്റെ ജീവിതത്തിലേയ്ക്ക് രാധികയുടെ കടന്നുവരവും പിന്നീടുണ്ടാകുന്ന മാറ്റങ്ങളുമാണ് കഥയുടെ ഇതിവൃത്തം. ഒടുവിൽ രാധിക ഓട്ടോറിക്ഷ തൊഴിലാളിയായീ മാറുന്നിടത്താണ് കഥ അവസാനിയ്ക്കുന്നത്. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍