GoldPrice: 51,000 കടന്ന് കുതിച്ച് സ്വർണവില, ഒറ്റയടിക്ക് വർധിച്ചത് 600 രൂപ

അഭിറാം മനോഹർ
ബുധന്‍, 3 ഏപ്രില്‍ 2024 (14:58 IST)
സംസ്ഥാനത്ത് സ്വര്‍ണവില റെക്കോര്‍ഡുകള്‍ ഭേദിച്ച് കുതിക്കുന്നു. ഇന്ന് 600 രൂപ വര്‍ധിച്ചതോടെ ചരിത്രത്തില്‍ ആദ്യമായി സ്വര്‍ണവില ആദ്യമായി 51,000 കടന്നു. 51,280 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് 75 രൂപയാണ് വര്‍ധിച്ചത്. 6410 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. കഴിഞ്ഞ മാസം 29നാണ് ആദ്യമായി സ്വര്‍ണവില 50,000 കടന്നത്. അന്ന് ഒറ്റയടിക്ക് 440 രൂപ വര്‍ധിച്ച് 50,400 രൂപയായി ഉയര്‍ന്നത്.
 
പിന്നീടുള്ള ദിവസങ്ങളില്‍ ഏറിയും കുറഞ്ഞും നിന്ന സ്വര്‍ണവിലയാണ് ഇന്ന് 51,000 കടന്ന് കുതിച്ചത്. ആഗോളതലത്തില്‍ സ്വര്‍ണവിലയില്‍ ഉണ്ടായ വര്‍ധനയും സുരക്ഷിത നിക്ഷേപം എന്ന നിലയില്‍ സ്വര്‍ണത്തിലേക്ക് കൂടുതല്‍ പേര്‍ എത്തുന്നതുമാണ് സ്വര്‍ണവിലയില്‍ പ്രതിഫലിക്കുന്നത്.

അനുബന്ധ വാര്‍ത്തകള്‍

Next Article