തായ്‌വാനിലുണ്ടായത് അതിശക്തമായ ഭൂചലനം; റിക്ടര്‍ സ്‌കെയിലില്‍ 7.4 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിന് പിന്നാലെ സുനാമി മുന്നറിയിപ്പ്

സിആര്‍ രവിചന്ദ്രന്‍
ബുധന്‍, 3 ഏപ്രില്‍ 2024 (14:27 IST)
തായ്‌വാനിലുണ്ടായത് അതിശക്തമായ ഭൂചലനം. റിക്ടര്‍ സ്‌കെയിലില്‍ 7.4 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിന് പിന്നാലെ സുനാമി മുന്നറിയിപ്പ് നല്‍കിയിരിക്കുകയാണ് അധികൃതര്‍. ഭൂചലനത്തില്‍ ഇതുവരെ നാല് മരണമാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. ഹുവാലിയന്‍ എന്ന പര്‍വത പ്രദേശമായ കിഴക്കന്‍ കൗണ്ടിയില്‍ പാറകള്‍ വീണാണ് മരണങ്ങള്‍ സംഭവിച്ചത്.
 
50ലേറെ പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഭൂചലനത്തിനു പിന്നാലെ തായ് വാനിലും ജപ്പാന്റെ തെക്കന്‍ മേഖലയിലും ഫിലപ്പീന്‍സിലും സുനാമി മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. മൂന്ന് മീറ്റര്‍വരെ ഉയര്‍ന്ന സുനാമി തിരമാലകള്‍ക്ക് സാദ്ധ്യതയുണ്ടെന്ന് അധികൃതര്‍ അറിയിച്ചു.

അനുബന്ധ വാര്‍ത്തകള്‍

Next Article