കൊതുക് ശല്യം കൂടുന്നു; ആര്‍ക്കാണ് കൊതുകിന്റെ കടി കൂടുതല്‍ കിട്ടുന്നതെന്നറിയണം

സിആര്‍ രവിചന്ദ്രന്‍

ചൊവ്വ, 29 ഏപ്രില്‍ 2025 (15:59 IST)
mosquito
മഴക്കാലം കൊതുകിന്റെ കാലമാണ്. ചിലര്‍ക്ക് കൊതുകിന്റെ കടി കൂടുതല്‍ കിട്ടാറുണ്ട്. പെണ്‍കൊതുകുകളാണ് മുട്ടയുടെ നിര്‍മാണത്തിനുള്ള പ്രോട്ടീനുവേണ്ടി മനുഷ്യരക്തം കുടിക്കുന്നത്. കൂടുതല്‍ മെറ്റബോളിക് റേറ്റ് ഉള്ളവരിലും കാര്‍ബണ്‍ഡേ ഓക്‌സേഡ് കൂടുതല്‍ പുറന്തള്ളുന്നവര്‍ക്കും കൊതുകിന്റെ കടി കൂടുതല്‍ കിട്ടും. ഗര്‍ഭിണികളും പുറത്തു ജോലി ചെയ്യുന്നവരും ഇത്തരക്കാരാണ്. 
 
കൂടാതെ മദ്യപിക്കുന്നവര്‍ക്കും കൊതുകിന്റെ കടി കൂടുതല്‍ കിട്ടും. മദ്യം കൊതുകുകളെ ആകര്‍ഷിക്കും. അതുപോലെ വിയര്‍പ്പും കൊതുകുകളെ ആകര്‍ഷിക്കും. അമോണിയ, ലാക്ടിക് ആസിഡ് എന്നിവയെ കൊതുകുകള്‍ ആകര്‍ഷിക്കും. മഴക്കാലത്ത് കൊതുക് കടി കിട്ടാതിരിക്കാനും രോഗം വരാതിരിക്കാനും ശരിയായി ശരീരം മറച്ച് വസ്ത്രം ധരിക്കുന്നത് നല്ലതാണ്. അതേസമയം സംസ്ഥാനത്ത് കോളറ വ്യാപനവും രൂക്ഷമാകുകയാണ്. വേനല്‍ക്കാലമായതിനാല്‍ പ്രത്യേകം ശ്രദ്ധിക്കണം. കോളറ ലക്ഷണങ്ങള്‍ കണ്ടാല്‍ ഉടന്‍തന്നെ ചികിത്സ തേടണം. വയറിളക്കം, ഛര്‍ദ്ദി, പേശി വേദന, നിര്‍ജ്ജലീകരണം എന്നിവയാണ് പ്രധാന ലക്ഷണങ്ങള്‍. 
 
തിരുവനന്തപുരത്ത് മരണമടഞ്ഞ ഒരാള്‍ക്ക് കോളറ സ്ഥിരീകരിച്ചതോടെ ആരോഗ്യ വകുപ്പ് ശക്തമായ നടപടികള്‍ സ്വീകരിച്ചിരുന്നു. ചികിത്സിച്ച ആശുപത്രിയിലെ ജീവനക്കാര്‍ക്കോ ബന്ധുക്കള്‍ക്കോ രോഗ ലക്ഷണങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. അവര്‍ക്കെല്ലാവര്‍ക്കും പ്രതിരോധ മരുന്നുകള്‍ നല്‍കിയിട്ടുണ്ട്.
 
വിബ്രിയോ കോളറ എന്നയിനം ബാക്ടീരിയ വഴിയുണ്ടാകുന്ന ഒരിനം വയറിളക്ക രോഗമാണ് കോളറ. ശ്രദ്ധിച്ചില്ലെങ്കില്‍ ഈ രോഗം പെട്ടെന്ന് പടരും. രോഗ ലക്ഷണങ്ങള്‍ മാറിയാലും ഏതാനും ദിവസങ്ങള്‍ കൂടി രോഗിയില്‍ നിന്ന് രോഗം പകരാനുള്ള സാധ്യതയുണ്ട്. തിളപ്പിച്ചാറിയ വെള്ളം മാത്രം കുടിക്കുക, പഴകിയ ഭക്ഷണം ഒഴിവാക്കുക, പഴങ്ങളും പച്ചക്കറികളും നന്നായി കഴുകി ഉപയോഗിക്കുക, വ്യക്തി ശുചിത്വം പാലിക്കുക എന്നിവയിലൂടെ രോഗം പകരാതെ സൂക്ഷിക്കാം. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍