തണ്ണിമത്തന്‍ കഴിച്ചതിനുശേഷം ഉടന്‍ തന്നെ ഈ ഭക്ഷണപദാര്‍ത്ഥങ്ങള്‍ കഴിക്കരുത്

സിആര്‍ രവിചന്ദ്രന്‍

തിങ്കള്‍, 28 ഏപ്രില്‍ 2025 (15:29 IST)
ജലാംശം കൂടുതലായതുകൊണ്ട് തന്നെ വേനല്‍ക്കാലത്ത് എല്ലാവരും ധാരാളം ആശ്രയിക്കുന്ന ഒരു ഫലവര്‍ഗ്ഗമാണ് തണ്ണിമത്തന്‍. ഇതിന്റെ 92% വും വെള്ളമാണ്. എന്നാല്‍ തണ്ണിമത്തനോട് ഒപ്പം ചില ഭക്ഷണങ്ങള്‍ കഴിക്കുന്നത് ആരോഗ്യത്തിന് ഹാനികരമാണ്. ഇത് ശരീരത്തിന് ദോഷം ചെയ്യുക മാത്രമല്ല തണ്ണിമത്തനില്‍ നിന്നും ലഭിക്കുന്ന ഗുണങ്ങളില്‍ ഇല്ലാതാക്കുകയും ചെയ്യും. ഏതൊക്കെയാണ് ആ ഭക്ഷണങ്ങളെന്ന് നോക്കാം.
 
തണ്ണിമത്തന്‍ കഴിച്ചതിനുശേഷം പാല്‍ കുടിക്കുന്നത് ആരോഗ്യത്തിന് ഹാനികരമാണ്. തണ്ണിമത്തനിലെ വിറ്റാമിന്‍ സി പാലുമായി പ്രതിപ്രവര്‍ത്തിച്ച് വയറു വീര്‍ക്കുകയും ദഹനവ്യവസ്ഥയെ ദോഷകരമായി ബാധിക്കുകയും ചെയ്യുന്നു. ഇത് ദഹനക്കേടിലേക്ക് നയിച്ചേക്കാം, കൂടാതെ അവശ്യ പോഷകങ്ങള്‍ ആഗിരണം ചെയ്യാനുള്ള ശരീരത്തിന്റെ കഴിവിനെയും തടസ്സപ്പെടുത്തിയേക്കാം. 
 
മറ്റൊന്ന് മുട്ടയാണ്.  തണ്ണിമത്തന് ശേഷം മുട്ട കഴിക്കുന്നത് വയറ്റിലെ പ്രശ്‌നങ്ങള്‍ക്ക് കാരണമാകും. മുട്ടയിലെ പ്രോട്ടീനും ഫാറ്റി ആസിഡുകളും തണ്ണിമത്തനില്‍ അടങ്ങിയിരിക്കുന്ന ഉയര്‍ന്ന ജലാംശവും ദഹനസംബന്ധമായ അസ്വസ്ഥതകള്‍ക്ക് കാരണമാകും, ഇത് വയറു വീര്‍ക്കല്‍, മലബന്ധം എന്നിവയിലേക്ക് നയിക്കും.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍