സമകാലീന കേരളത്തിൽ കഞ്ചാവുമായി ബന്ധപ്പെട്ട് നിരവധി കേസുകളാണുള്ളത്. റാപ്പർ വേടനെ അറസ്റ്റ് ചെയ്തതാണ് ഏറ്റവും പുതിയ വാർത്ത. സ്‌കൂൾ കുട്ടികൾക്ക് വരെ ഇപ്പോൾ കഞ്ചാവ് സുലഭമായി ലഭിക്കുമെന്നും അടുത്തിടെ റിപ്പോർട്ടുകൾ വന്നിരുന്നു. അനേകം രാജ്യങ്ങളിൽ ഇതിന്റെ ഉപയോഗം ഇന്നും നിയമലംഘനമായി തുടരുകയാണ്. അപൂർവ്വം ചിലരാജ്യങ്ങളിൽ നിയമവിധേയവുമാണ്. ഇന്ത്യയിൽ നിയമവിരുദ്ധമാണ്.
ഔഷധമായും സാംസ്കാരത്തിൻറെ ഭാഗമായുമൊക്കെ കഞ്ചാവിനെ ഒരു കാലത്ത് കണ്ടിരുന്നു. എന്നാൽ കഞ്ചാവ് ഉപയോഗം കാൻസർ സാധ്യത വർധിപ്പിക്കുമെന്ന് വെസ്റ്റേൺ ഓസ്ട്രേലിയ സർവകലാശാല ഗവേഷകർ നടത്തിയ പഠനത്തിൽ കണ്ടെത്തിയിയിരുന്നു. കഞ്ചാവിന് കോശത്തിൻറെ ജനിതക വിവരങ്ങൾ നശിപ്പിക്കാനാകും. പെട്ടന്ന് വയസാകും. അർബുദത്തിന് കാരണമാകും.
ഡി.എൻ.എ മ്യൂട്ടേഷൻ സംഭവിക്കും. മ്യൂട്ടേഷൻ സംഭവിക്കുന്ന കോശങ്ങൾ ബീജത്തിലൂടെ അല്ലെങ്കിൽ അണ്ഡത്തിലൂടെ അടുത്ത തലമുറയിലേക്കും വ്യാപിക്കാമെന്നതാണ് ഇതിന്റെ അപകടസാധ്യത വർധിപ്പിക്കുന്നത്. മൈറ്റോകോൺഡ്രിയയുടെ പ്രവർത്തനം തടസപ്പെടുത്തി കൊണ്ട് സെല്ലുലാർ എനർജി ഉൽപാദനത്തെ നശിപ്പിക്കുന്ന കഞ്ചാവിന്റെ പ്രഭാവത്തെ കുറിച്ച് അടുത്തിടെ മറ്റൊരു പഠനം വന്നിരുന്നു.
സ്പോഞ്ച് പോലെയുള്ള ശ്വാസകോശത്തെ ദഹിപ്പിക്കാൻ പോന്ന ശക്തി കഞ്ചാവിനുണ്ട് എന്ന് പലർക്കും അറിയില്ല. ശരീരത്തിലെ രോഗപ്രതിരോധ സംവിധാനങ്ങളെയും ടിഎച്ച്സി ബാധിക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്. കഞ്ചാവ് ഉപയോഗിക്കുന്നവരുടെ ഹൃദയമിടിപ്പ് വളരെയേറെ കൂടുതുന്നതായി കാണപ്പെടാറുണ്ട്. അതിനാൽ ഇത്തരക്കാരിൽ ഹൃദയാഘാതത്തിനും പക്ഷാഘാതത്തിനുമുള്ള സാദ്ധ്യത വളരെക്കൂടുതലാണ്.