മാര്‍പാപ്പയുടെ ആരോഗ്യനിലയില്‍ പുരോഗതി. അദ്ദേഹം ഓക്‌സിജന്‍ മാസ്‌ക് ഇല്ലാതെ ശ്വസിച്ചു. ഫ്രാന്‍സിസ് മാര്‍പാപ്പ ഒരുമാസമായി ആശുപത്രി വാസത്തില്‍ തുടരുകയാണ്. ഇപ്പോള്‍ ആരോഗ്യസ്ഥിതിയില്‍ പുരോഗതി ഉണ്ടെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്. ഫെബ്രുവരി 14നാണ് മാര്‍പാപ്പയെ ശ്വാസകോശങ്ങളില്‍ ന്യൂമോണിയ ബാധിച്ചതിന് പിന്നാലെ റോമിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.