ഈശ്വരാ കേട്ടതൊക്കെ സത്യമാകണെ, ഏപ്രിൽ ആദ്യ ദിനങ്ങളിൽ കേരളത്തിൽ മഴയ്ക്ക് സാധ്യത

അഭിറാം മനോഹർ

തിങ്കള്‍, 1 ഏപ്രില്‍ 2024 (16:34 IST)
കൊടും ചൂടില്‍ വലയുന്ന കേരളത്തിന് നേരിയ ആശ്വാസമെങ്കിലും നല്‍കുന്നതാണ് ചെറിയ രീതിയില്‍ ലഭിക്കുന്ന വേനല്‍ മഴകള്‍. ഇക്കുറി തെക്കന്‍ കേരളത്തില്‍ പലയിടത്തും മഴ കനിഞ്ഞെങ്കിലും വടക്കന്‍ കേരളം ഇപ്പോഴും കൊടും ചൂടില്‍ വലയുകയാണ്. എന്നാല്‍ ചൂടിന് ആശ്വാസമായി ഏപ്രിലിലെ ആദ്യ ദിവസങ്ങളില്‍ കേരളത്തിലെ 9 ജില്ലകളില്‍ വേനല്‍ മഴയ്ക്ക് സാധ്യതയുള്ളതായാണ് കാലാവസ്ഥ വകുപ്പിന്റെ പുതിയ പ്രവചനം.
 
ഇന്ന് 4 ജില്ലകളിലാണ് മഴ സാധ്യതയെങ്കില്‍ നാളെ 7 ജില്ലകളിലും മറ്റന്നാള്‍ 9 ജില്ലകളിലും മഴയ്ക്ക് സാധ്യതയുള്ളതായി കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിക്കുന്നു. ഇന്ന് തിരുവനന്തപുരം,എറണാകുളം,ഇടുക്കി ജില്ലകളിലാണ് മഴ അറിയിപ്പ്. നാളെ തിരുവനന്തപുരം,കൊല്ലം,പത്തനംതിട്ട,ആലപ്പുഴ,കോട്ടയം,എറണാകുളം,ഇടുക്കി ജില്ലകളിലാണ് മഴയ്ക്ക് സാധ്യത. മറ്റന്നാല്‍ തിരുവനന്തപുരം,കൊല്ലം,പത്തനംതിട്ട,ആലപ്പുഴ,കോട്ടയം,എറാണാകുളം,ഇടുക്കി,വയനാട്,കോഴിക്കോട് ജില്ലകളിലാണ് മഴ പ്രവചിക്കപ്പെട്ടിട്ടുള്ളത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍