17 പേരുകളാണ് ഈ യൂട്യൂബ് ചാനല്‍ പറയുന്നത്. പല പ്രെഡിക്ഷന്‍ ലിസ്റ്റുകളിലും ഉള്‍പ്പെട്ടിരുന്ന ഉപ്പും മുളകും സീരിയലിലൂടെ ശ്രദ്ധ നേടിയ ഋഷിയെന്ന മുടിയന്‍ ഈ ലിസ്റ്റിലുമുണ്ട്. രണ്ടാമതായി യമുനാ റാണിയുടെ പേരാണ് ചാനല്‍ പറയുന്നത്. സാന്ത്വനം സീരിയലിലെ ജയന്തി എന്ന കഥാപാത്രത്തെ അവതരിപ്പിച്ച അപ്‌സരയുടെ പേരാണ് മൂന്നാമതായുള്ളത്. ബ്യൂട്ടി വ്‌ളോഗറായ ജാസ്മി ജാഫറാണ് ലിസ്റ്റിലെ മറ്റൊരാള്‍. ആര്‍ട്ടിസ്റ്റായ ശ്രീരേഖയാണ് ലിസ്റ്റില്‍ ഇടം പിടിച്ച ഒരാള്‍.
സിജോ ടോക്‌സ് എന്ന യൂട്യൂബ് ചാനലിലൂടെ പ്രശസ്തനായ സിജോ ടാന്‍സ് ജന്‍ഡര്‍ കാറ്റഗറിയില്‍ നിന്നും ജാന്‍ മണി എന്നിവരും ലിസ്റ്റിലുണ്ട്. സെലിബ്രിറ്റി മേക്കപ്പ് ആര്‍ട്ടിസ്റ്റാണ് ജാന്‍ മണി. കുടുംബ വിളക്ക് സീരിയലിലെ നടിയായ ശരണ്യ ആനന്ദും ഇത്തവണ ബിഗ്‌ബോസിലുണ്ടാകും. നടന്‍ ഗബ്രി ജോസും ബിബി ഹൗസിലെത്തുമെന്ന് ചാനല്‍ പറയുന്നു. കോമണര്‍മാരായി നിഷാന റസ്മിന്‍ എന്നിവരാണ് ഇത്തവണ ബിഗ്‌ബോസ് ഹൗസിലെത്തുക. ജിന്റോ ബോഡിക്രാഫ്റ്റിലെ ജിന്റോയും അസി റോക്കിയിലെ റോക്കി അസിയും ബിഗ്‌ബോസ് ഹൗസില്‍ കാണൂം.
അമ്മയറിയാതെ സീരിയലിലെ ശ്രീതുവും ദൃശ്യം ഉള്‍പ്പടെയുള്ള സിനിമകളില്‍ ഭാഗമായ അന്‍സിബ ഹസനും ബിഗ്‌ബോസിലെത്താന്‍ സാധ്യതയേറെയാണ്. ഇവരെ കൂടാതെ അര്‍ജുന്‍ ശ്യാം,സുരേഷ് മേനോന്‍ എന്നിങ്ങനെ രണ്ടുപേര്‍ കൂടി കാണാന്‍ സാധ്യതയുണ്ടെന്നും ഇവര്‍ താന്‍ ഉദ്ദേശിക്കുന്ന വ്യക്തികളാണോ എന്നറിയില്ലെന്നും യൂട്യൂബ് ചാനല്‍ പറയുന്നു. സിംഗര്‍ കാറ്റഗറിയില്‍ കൊല്ലം ഷാഫി എത്താനും സാധ്യതയുണ്ടെന്ന് പറഞ്ഞാണ് ലിസ്റ്റ് അവസാനിക്കുന്നത്.