മത്സരാര്‍ത്ഥികളെ 4 ഗ്രൂപ്പുകളില്‍ ആക്കി റൂമുകളില്‍ തങ്ങുവാന്‍ വിടുമ്പോള്‍ എന്തായാലും അവിടെ ചേരിതിരിവ് ഉണ്ടാവാനുള്ള ചാന്‍സ് ഏറെയാണ്. ഗ്രൂപ്പിസവും ഫ്രണ്ട്ഷിപ്പും ചേരിതിരിവും ഇല്ലാതെ ഒറ്റയാള്‍ പോരാട്ട വീരത്തോടെ അവസാനം വരെ പൊരുതുന്ന നല്ല പവര്‍ഫുളായ മത്സരാര്‍ത്ഥികള്‍ വരട്ടെ എന്നതായിരിക്കും ബിഗ് ബോസിന്റെ മനസ്സില്‍.
രണ്ട് വീടുകള്‍ ആക്കി മാറ്റിയ തമിഴിലെ ബിഗ് ബോസ് പരാജയമായി മാറിയിരുന്നു. മലയാളം സീസണ്‍ അതുപോലെ ആവാതിരിക്കാനുള്ള ശ്രദ്ധ അണിയറക്കാരുടെ ഉള്ളിലുണ്ടാകും. കഴിഞ്ഞതവണ ടാസ്‌കുകള്‍ കുറവായിരുന്നു ഇത്തവണ അതില്‍ മാറ്റം ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു. ടാസ്‌കുകള്‍ കഷ്ടത ഉള്ളതാകുമ്പോള്‍ മത്സരാര്‍ത്ഥികളും സമ്മര്‍ദ്ദത്തിലാകും. പുതിയ പ്രൊമോ വീഡിയോ വന്നതോടെ അടുത്ത സീസണ്‍ ഉടന്‍ തുടങ്ങും എന്ന കാര്യത്തില്‍ തീരുമാനമായി.സീസണ്‍ 5ലെ പ്രധാന പോരായ്മകളില്‍ ഓരോന്നായി പരിഹരിക്കണം എന്നതാണ് ആരാധകരുടെ ആവശ്യം.സീസണ്‍ 1, 4 പോലെ മികച്ച മത്സരാര്‍ത്ഥികള്‍ ഉള്ള സീസണ്‍ ആകട്ടെ ആറാമത്തെ സീസണ്‍. ഫെബ്രുവരി അവസാനത്തോടെയോ മാര്‍ച്ച് ആദ്യ ആഴ്ചയിലോ ബിഗ് ബോസ് തുടങ്ങിയേക്കും എന്നാണ് ലഭിക്കുന്ന വിവരങ്ങള്‍. എന്നാല്‍ ഇത് സംബന്ധിച്ച ഔദ്യോഗിക വിവരങ്ങള്‍ ഒന്നും പുറത്തു വന്നിട്ടില്ല.