Premalu, Anweshippin Kandethum
Premalu vs Anweshippin Kandethum: കഴിഞ്ഞ വാരം തിയറ്ററുകളിലെത്തിയ 'പ്രേമലു', 'അന്വേഷിപ്പിന്‍ കണ്ടെത്തും' എന്നിവ ബോക്‌സ് ഓഫീസില്‍ വന്‍ വിജയത്തിലേക്ക്. റൊമാന്റിക് കോമഡി ചിത്രമായ പ്രേമലുവാണ് വീക്കെന്‍ഡില്‍ വിന്നറായിരിക്കുന്നത്. നസ്ലന്‍, മമിത എന്നിവ കേന്ദ്ര കഥാപാത്രങ്ങളാക്കി ഗിരീഷ് എ.ഡി സംവിധാനം ചെയ്ത 'പ്രേമലു' ഇന്ത്യന്‍ ബോക്‌സ് ഓഫീസില്‍ നിന്ന് ആദ്യ മൂന്ന് ദിനം കൊണ്ട് നേടിയത് ആറ് കോടിക്ക് അടുത്താണ്. ടൊവിനോ തോമസിനെ നായകനാക്കി ഡാര്‍വിന്‍ കുര്യാക്കോസ് സംവിധാനം ചെയ്ത ഇന്‍വസ്റ്റിഗേഷന്‍ ത്രില്ലര്‍ 'അന്വേഷിപ്പിന്‍ കണ്ടെത്തും' ഇന്ത്യന്‍ ബോക്‌സ് ഓഫീസില്‍ നിന്ന് ആദ്യ മൂന്ന് ദിനം കൊണ്ട് നേടിയത് നാലര കോടി.