ആരെല്ലാം ആകും ബിഗ് ബോസ് വീട്ടിലേക്ക് ഇത്തവണ എത്തുക എന്നത് അറിയുവാനുള്ള ആകാംക്ഷയിലാണ് പ്രേക്ഷകര്‍. ടെലിവിഷന്‍ രംഗത്തുനിന്നുള്ളവരുടെയും സോഷ്യല്‍ മീഡിയ താരങ്ങളുടെയും പേരുകള്‍ ഇതിനോടകം തന്നെ ഉയര്‍ന്നു കേള്‍ക്കുന്നുണ്ട്. ഇതുവരെ വന്ന പ്രൊഡക്ഷന്‍ ലിസ്റ്റുകളില്‍ നിന്ന് ചിലരുടെ പേരുകള്‍ ഉറപ്പിക്കാം എന്നാണ് ബിഗ് ബോസ് മല്ലു ടോക്സ് യൂട്യൂബ് ചാനലിലൂടെ രേവതി പറയുന്നത്.
ജിന്റോ, രാധിക നായര്‍, രാജീവ് പരമേശ്വരന് എന്നിവരുടെ പേരാണ് രേവതി ആദ്യം പറഞ്ഞത്.സീരിയല്‍ നടിമാരായ ജെസീല പര്‍വീണ്‍, ശരണ്യ ആനന്ദ് എന്നിവരും യൂട്യൂബര്‍ മല്ലു ജെഡി തുടങ്ങിയവരും 80 ശതമാനത്തോളം ബിഗ് ബോസ് വീട്ടില്‍ ഉണ്ടാകാന്‍ സാധ്യതയുണ്ടെന്ന് പറയുന്നുണ്ട്.
ജാസ്മിന് ജാഫര്‍, പൂജ കൃഷ്ണ, സിജോ ടോക്സ്, യമുന റാണി. റെഡര്‍ ഗേള്‍ അനീഷ നായര്‍, ജീവ നമ്പ്യാര്‍ മിസിസ് സൗത്ത് ഇന്ത്യ, ബിനീഷ് ബാസ്റ്റിന് എന്നിവര്‍ 80 ശതമാനവും ബിഗ് ബോസ് വീട്ടിലേക്ക് വരാന്‍ സാധ്യതയുള്ള അവരാണ് എന്നാണ് രേവതി പറയുന്നത്. ഇവരുടെ പേരുകള്‍ ഉറപ്പിക്കാനായിട്ടില്ലെന്നും കൂടി രേവതി കൂട്ടിച്ചേര്‍ക്കുന്നു.
നയന ജോണ്സണ് തരാനുള്ള സാധ്യത കുറവാണെന്നും ക്രിസ്റ്റി സെബാസ്റ്റിയന്, ബിനോയ് വര്‍ഗ്ഗീസ്, അപ്സര ആല്‍ബി, ഋഷി, അമയ പ്രസാദ്, ശീതള്‍ ശ്യാം. ജാന്‍ മണി മേക്കപ്പ് ആര്‍ട്ടിസ്റ്റ്, അജു അജ്മല്‍, കേരള ഫുഡ്ഡി. ഡയാന ഹമീദ്, കലാഭവന്‍ നവാസ്, ശ്രീലക്ഷ്മി അറയ്ക്കല്‍ എന്നിവര്‍ ഇല്ലെന്ന് തോന്നുന്നു എന്നും പറയുന്നു.സിദ്ധാര്‍ത്ഥ് പ്രഭു, അഖില്‍ ആനന്ദ് തുടങ്ങിയവരും ബിഗ് ബോസ് 6 സീസണില്‍ ഉണ്ടാകില്ലെന്നാണ് രേവതി പറയുന്നത്.