കാലാവസ്ഥ 4 ഡിഗ്രി മുതൽ -4 വരെ, മഴ സാധ്യതയും: ധരംശാലയിലെ മത്സരം ടീമുകളെ വെള്ളം കുടിപ്പിക്കും

അഭിറാം മനോഹർ

തിങ്കള്‍, 4 മാര്‍ച്ച് 2024 (20:20 IST)
ഇന്ത്യ- ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരയിലെ അഞ്ചാമത്തെയും അവസാനത്തെയും മത്സരം ഹിമാചല്‍ പ്രദേശിലെ ധരംശാല വേദിയാകുമ്പോള്‍ ഇരുടീമുകളെയും കാത്ത് വമ്പന്‍ വെല്ലുവിളി. നാല് ഡിഗ്രി മുതല്‍ 4 ഡിഗ്രി വരെയാണ് പ്രദേശത്തെ കാലാവസ്ഥ. അതിനാല്‍ തന്നെ എതിരാളികള്‍ക്കൊപ്പം കാലാവസ്ഥയും ടീമുകള്‍ക്ക് വെല്ലുവിളി ഉയര്‍ത്തും.
 
കടുത്ത ചൂടില്‍ നിന്നും തണുപ്പില്‍ കളിക്കുമ്പോള്‍ ഇംഗ്ലണ്ട് താരങ്ങളേക്കാള്‍ കാലാവസ്ഥ വെല്ലുവിളി സൃഷ്ടിക്കുക ഇംഗ്ലണ്ട് താരങ്ങള്‍ക്കായിരിക്കും. കൊടും തണുപ്പ് മാത്രമാകില്ല ഇടയ്ക്ക് പെയ്യുന്ന ചെറിയ ചാറ്റല്‍ മഴയും മത്സരത്തിന് വെല്ലുവിളിയാകും. മത്സരത്തിന്റെ അവസാന മൂന്ന് ദിവസങ്ങളില്‍ കാലാവസ്ഥ മെച്ചപ്പെടുമെന്നാണ് പ്രവചനം. പരമ്പരയില്‍ നിലവില്‍ 13ന് പിന്നിലാണ് ഇംഗ്ലണ്ട്. പരമ്പര ഇന്ത്യ സ്വന്തമാക്കിയെങ്കിലും ബാസ്‌ബോളിനെതിരെ ഉയരുന്ന വിമര്‍ശനങ്ങള്‍ക്ക് ഇംഗ്ലണ്ടിന് മറുപടി നല്‍കാന്‍ പറ്റിയ ഇടമാണ് ധരംശാല. ഇതുവരെ ഒരു ടെസ്റ്റ് മത്സരം മാത്രമാണ് ധരംശാലയില്‍ നടന്നിട്ടുള്ളത്. 2017ല്‍ ഓസീസിനെതിരായ മത്സരത്തില്‍ ഇന്ത്യ അന്ന് എട്ട് വിക്കറ്റിന് വിജയിച്ചിരുന്നു. കോലിയുടെ അഭാവത്തില്‍ അജിങ്ക്യ രഹാനെയായിരുന്നു ഇന്ത്യയെ അന്ന് നയിച്ചത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍