Sanju Samson: ടി20 ലോകകപ്പിനായുള്ള ടീം പ്രഖ്യാപനം അടുക്കുന്നു, സഞ്ജുവിന് ഇപ്പോഴും സാധ്യത

അഭിറാം മനോഹർ

വെള്ളി, 1 മാര്‍ച്ച് 2024 (20:36 IST)
ഐപിഎല്‍ 2024 സീസണിന് പിന്നാലെ നടക്കുന്ന ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ സ്‌ക്വാഡ് പ്രഖ്യാപനം ഉടനുണ്ടാകുമെന്ന് റിപ്പോര്‍ട്ട്. ജൂണ്‍ മാസത്തില്‍ നടക്കാനിരിക്കുന്ന ടി20 ലോകകപ്പിനായുള്ള ടീമിനെ മെയ് ഒന്നിന് ബിസിസിഐ പ്രഖ്യാപിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. ടീമിലെ പ്രധാനതാരങ്ങള്‍ ആരെല്ലാമെന്നതിന് പറ്റി വ്യക്തത വന്നെങ്കിലും വിക്കറ്റ് കീപ്പര്‍ താരമായി ആരെ പരിഗണിക്കുമെന്നത് ബിസിസിഐയെ കുഴക്കുന്നുണ്ട്.
 
രോഹിത് ശര്‍മ നായകനാകുന്ന ടീമില്‍ ഹാര്‍ദ്ദിക് പാണ്ഡ്യയാകും വൈസ് ക്യാപ്റ്റന്‍. സീനിയര്‍ താരം വിരാട് കോലി,ജസ്പ്രീത് ബുമ്ര എന്നിവര്‍ക്കൊപ്പം യശ്വസി ജയ്‌സ്വാള്‍,സൂര്യകുമാര്‍ യാദവ്,രവീന്ദ്ര ജഡേജ,ശുഭ്മാന്‍ ഗില്‍ എന്നിവരുണ്ടാകും. നിലവില്‍ മധ്യനിരയില്‍ കളിക്കാന്‍ സാധിക്കുന്ന വിക്കറ്റ് കീപ്പറെയാണ് ലോകകപ്പില്‍ ഇന്ത്യ പരിഗണിക്കുന്നത്. അതിനാല്‍ തന്നെ ഐപിഎല്ലിലെ മികച്ച പ്രകടനം സഞ്ജു സാംസണിന് മുന്നില്‍ വാതില്‍ തുറന്നേക്കും.

Read Here: ഐപിഎല്ലിലെ പ്രകടനം കൊണ്ടും കാര്യമുണ്ടാകില്ല, ടി20 ലോകകപ്പ് പരിഗണന പട്ടികയിലും ഇഷാനും ശ്രേയസ്സുമില്ല
 
ഐപിഎല്ലിലൂടെ സജീവ ക്രിക്കറ്റിലേക്ക് തിരിച്ചെത്തുമെങ്കിലും റിഷഭ് പന്ത് കീപ്പ് ചെയ്യില്ലെന്നാണ് ലഭിക്കുന്ന വിവരം. അതിനാല്‍ തന്നെ വിക്കറ്റ് കീപ്പര്‍ ഓപ്ഷനുകളായി കെ എല്‍ രാഹുല്‍,സഞ്ജു സാംസണ്‍,ജിതേഷ് ശര്‍മ,ഇഷാന്‍ കിഷന്‍ എന്നിവരുടെ പേരുകളാണ് ബിസിസിഐയ്ക്ക് മുന്നിലുള്ളത്. ഇഷാന്‍ കിഷനെ നിലവിലെ സാഹചര്യത്തില്‍ ബിസിസിഐ പരിഗണിക്കില്ല. മധ്യനിരയില്‍ മികച്ച പ്രകടനം കാഴ്ചവെയ്ക്കാന്‍ സാധിക്കുന്ന താരത്തെയാണ് ബിസിസിഐ പരിഗണിക്കുന്നത് എന്നതിനാല്‍ സഞ്ജു അടക്കമുള്ള താരങ്ങളെല്ലാം ഐപിഎല്ലില്‍ മധ്യനിരയില്‍ തന്നെയാകും കളിക്കുക. സഞ്ജു സാംസണും ജിതേഷ് ശര്‍മയ്ക്കും മാത്രമാണ് ടി20യില്‍ മധ്യനിരയില്‍ കളിച്ച് പരിചയമുള്ളത്. ആയതിനാല്‍ സഞ്ജുവിന്റെ പേരും ബിസിസിഐയുടെ പരിഗണനയിലുണ്ട്. മാര്‍ച്ചില്‍ തുടങ്ങുന്ന ഐപിഎല്‍ മത്സരങ്ങളിലെ പ്രകടനങ്ങളാകും താരങ്ങളെ ലോകകപ്പ് ടീമിലെത്താന്‍ സഹായിക്കുക.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍