ആദ്യ മത്സരം ലഖ്‌നൗവിനെതിരെ ഐപിഎല്ലില്‍ സഞ്ജുവിന്റെയും പിള്ളേരുടെയും മത്സരങ്ങള്‍ ഇങ്ങനെ

അഭിറാം മനോഹർ

വെള്ളി, 23 ഫെബ്രുവരി 2024 (18:14 IST)
ഐപിഎല്‍ 2024 സീസണിലെ മത്സരക്രമം പുറത്ത്. മാര്‍ച്ച് 22ന് വെള്ളിയാഴ്ച നിലവിലെ ജേതാക്കളായ ചെന്നൈ സൂപ്പര്‍ കിംഗ്‌സും റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരും തമ്മിലാണ് ആദ്യ മത്സരം. മാര്‍ച്ച് 22 മുതല്‍ ഏപ്രില്‍ 7 വരെയുള്ള മത്സരക്രമമാണ് ഇപ്പോള്‍ പ്രഖ്യാപിച്ചിരിക്കുന്നത്. രാജ്യത്തെ പൊതുതെരെഞ്ഞെടുപ്പ് എന്നാകുമെന്ന് അറിഞ്ഞ ശേഷമാകും രണ്ടാം ഘട്ട മത്സരങ്ങള്‍ പ്രഖ്യാപിക്കുക.
 
ഐപിഎല്‍ ആദ്യഘട്ടത്തിലെ 21 മത്സരങ്ങളുടെ തീയ്യതിയും വേദികളുമാണ് ഇപ്പോള്‍ പ്രഖ്യാപിച്ചിരിക്കുന്നത്. മെയ് 27നാണ് ഐപിഎല്‍ ഫൈനല്‍ മത്സരം നടക്കാന്‍ സാധ്യത. ഐപിഎല്‍ ഫൈനല്‍ കഴിഞ്ഞ് 5 ദിവസങ്ങള്‍ക്ക് ശേഷം ടി20 ലോകകപ്പ് മത്സരങ്ങളും ആരംഭിക്കും. രോഹിത് ശര്‍മയാകും ടി20 ലോകകപ്പിലും ഇന്ത്യന്‍ ടീമിനെ നയിക്കുക.
 
മാര്‍ച്ച് 24ന് വൈകീട്ട് 3:30നാണ് രാജസ്ഥാന്‍ റോയല്‍സിന്റെ ആദ്യമത്സരം. ലഖ്‌നവിനെതിരായ മത്സരം രാജസ്ഥാന്റെ ഹോം ഗ്രൗണ്ടിലായിരിക്കും നടക്കുക. മാര്‍ച്ച് 28ന് ഡല്‍ഹിയേയും ഏപ്രില്‍ 1ന് മുംബൈ ഇന്ത്യന്‍സിനെയും ഏപ്രില്‍ 6ന് റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെയും രാജസ്ഥാന്‍ നേരിടും. രാജസ്ഥാന്‍ റോയല്‍സിന്റെ ആദ്യ നാല് മത്സരങ്ങളില്‍ മൂന്നെണ്ണവും ഹോം ഗ്രൗണ്ടില്‍ തന്നെയാകും. മുംബൈയ്‌ക്കെതിരെ മാത്രമാണ് എവേ മത്സരമുള്ളത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍