വര്‍ഷങ്ങളായി ഇന്ത്യന്‍ ടീമിന് വേണ്ടിയും ഐപിഎല്ലില്‍ ആര്‍സിബിയ്ക്ക് വേണ്ടിയും മികച്ച പ്രകടനങ്ങളാണ് കോലി കാഴ്ചവെയ്ക്കുന്നത്. ആര്‍സിബിയില്‍ കോലി ധാരാളം വിജയങ്ങള്‍ നേടിയിട്ടുണ്ട്. എന്നാല്‍ ഇപ്പോഴും ഒരു കിരീടനേട്ടം സ്വന്തമാക്കാന്‍ കോലിയ്ക്ക് സാധിച്ചിട്ടില്ല. അദ്ദേഹവും അദ്ദേഹത്തിന്റെ ആരാധകരും ഒരു കിരീടം അര്‍ഹിക്കുന്നുണ്ട്. ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ റെയ്‌ന പറഞ്ഞു.