Dance of the Hillary: വാട്ട്‌സാപ്പും ഫെയ്‌സ്ബുക്കും ഉപയോഗിക്കുമ്പോള്‍ ശ്രദ്ധ വേണം,ഇന്ത്യക്കാരെ ലക്ഷ്യമിട്ട് പാകിസ്ഥാന്റെ സൈബര്‍ ആക്രമണം

അഭിറാം മനോഹർ

വെള്ളി, 9 മെയ് 2025 (17:25 IST)
ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യക്കാരെ ലക്ഷ്യമിട്ട് സൈബര്‍ ആക്രമണം നടക്കുന്നതായി റിപ്പോര്‍ട്ട്. ഇന്ത്യക്കാരെ ലക്ഷ്യമിട്ട് ഡാന്‍സ് ഓഫ് ദി ഹിലാരി എന്ന വൈറസാണ് പാകിസ്ഥാന്‍ പുറത്തിറക്കിയിരിക്കുന്നത്. വാട്ട്‌സാപ്പ്, ഫെയ്‌സ്ബുക്ക്, ഇമെയില്‍,ടെലെഗ്രാം തുടങ്ങിയ സമൂഹമാധ്യമങ്ങളിലൂടെയാണ് ഇത് പ്രചരിക്കുന്നത്.
 
 വീഡിയോ രൂപത്തിലോ ഡോക്യുമെന്റ് രൂപത്തിലോ ഉള്ള ഫയലുകള്‍ വഴിയാണ് ഇവ ഡിവൈസുകളിലെത്തുന്നത്. ഇത് ഫോണില്‍ എത്തുന്നതോടെ ഉപഭോക്താവിന്റെ ബാങ്കിംഗ് വിശദാംശങ്ങള്‍ അടക്കമുള്ള സ്വകാര്യവിവരങ്ങള്‍ മോഷ്ടിക്കപ്പെടും. സാധാരണമെന്ന് തോന്നിക്കുന്ന ചിത്രങ്ങളോ, വീഡിയോ ഫയലോ വഴിയാകും ഈ വൈറസ് ഇന്‍സ്റ്റാള്‍ ചെയ്യപ്പെടുക. .exe എന്നവസാനിക്കുന്ന തരത്തില്‍ അവസാനിക്കുന്ന അപരിചിതമായ വീഡിയോകളോ ഫയലുകളോ ഒന്നും തുറക്കരുതെന്നാണ് ഇതിനെ പ്രതിരോധിക്കാന്‍ വിദഗ്ധര്‍ നല്‍കുന്ന നിര്‍ദേശം.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍