പാക്കിസ്ഥാന്‍ മിസൈലിന്റെ അവശിഷ്ടങ്ങള്‍ പഞ്ചാബിലെ ഹോഷിയാര്‍പൂരില്‍ കണ്ടെത്തി

സിആര്‍ രവിചന്ദ്രന്‍

വെള്ളി, 9 മെയ് 2025 (17:01 IST)
missile
പാക്കിസ്ഥാന്‍ മിസൈലിന്റെ അവശിഷ്ടങ്ങള്‍ പഞ്ചാബിലെ ഹോഷിയാര്‍പൂരില്‍ കണ്ടെത്തി. ഹോഷിയാര്‍പൂരില്‍ കുന്നിന്‍ പ്രദേശത്തു നിന്നാണ് മിസൈലിന്റെ ഭാഗങ്ങള്‍ കണ്ടെത്തിയത്. പ്രദേശത്തെ ജനങ്ങളോട് വീടിനുള്ളില്‍ തന്നെ തുടരാന്‍ പോലീസ് ആവശ്യപ്പെട്ടിട്ടുണ്ട്. വിവരം ലഭിച്ച ഉടനെ തന്നെ പോലീസ് സ്ഥലത്തെത്തി. ഇന്ത്യന്‍ സൈന്യം വെടിവെച്ചിട്ട പാക്കിസ്ഥാന്‍ മിസൈലിന്റെ ഭാഗമാണ് കണ്ടെത്തിയത്. കഴിഞ്ഞദിവസം രാത്രി ഇന്ത്യന്‍ നഗരങ്ങളെ ലക്ഷ്യമാക്കി പാക്കിസ്ഥാന്‍ മിസൈലുകള്‍ അയച്ചിരുന്നു.
 
എന്നാല്‍ പാക്കിസ്ഥാന്റെ ശ്രമങ്ങളെല്ലാം ഇന്ത്യ പരാജയപ്പെടുത്തിയിരുന്നു. അതേസമയം ചെനാബ് നദിയിലെ രണ്ട് ഡാമുകള്‍ തുറന്നുവിട്ടു. ഇന്ത്യ മുന്നറിയിപ്പില്ലാതെയാണ് തുറന്നിട്ടത്. ബഗ്ലിഹാര്‍ ജലവൈദ്യുത പദ്ധതി അണക്കെട്ടിന്റെ രണ്ട് ഷട്ടറുകളും സലാല്‍ ഡാമിന്റെ 3 ഷട്ടറുകളുമാണ് തുറന്നു വിട്ടത്. ജമ്മു കാശ്മീരിലെ കനത്ത മഴയെ തുടര്‍ന്ന് ജലനിരപ്പ് ഉയരുന്നത് നിയന്ത്രണിക്കുന്നതിന്റെ ഭാഗമായാണ് ഷട്ടറുകള്‍ തുറന്നു വിട്ടതെന്നാണ് അധികൃതരുടെ വിശദീകരണം. 
 
പഹല്‍ഗാം ഭീകരാക്രമണത്തിന് പിന്നാലെ പാക്കിസ്ഥാനുമായുള്ള സിന്ധു നദീജല കരാര്‍ ഇന്ത്യ റദ്ദാക്കിയിരുന്നു. പാക്കിസ്ഥാനിലേക്കുള്ള ചെനാബ് നദിയിലെ ജലപ്രവാഹം ഇന്ത്യ നിയന്ത്രിച്ചിരുന്നു. പാക്കിസ്ഥാന് വെള്ളം കൊടുക്കില്ലെന്ന് ഇന്ത്യ പ്രഖ്യാപിച്ചു. രണ്ട് അണക്കെട്ടുകളുടെ ഷട്ടറുകളും അടച്ചു. എന്നാല്‍ ഇപ്പോള്‍ ഷട്ടറുകള്‍ തുറന്നതോടെ പ്രളയ ഭീതിയിലാണ് പാക്കിസ്ഥാന്‍. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍