പഞ്ചാബിന്റെ ഹോം ഗ്രൗണ്ടില്‍ വെച്ച് ഞായറാഴ്ച നടന്ന മത്സരത്തില്‍ ഏഴ് വിക്കറ്റിനാണ് ആര്‍സിബി ജയിച്ചത്. ആദ്യം ബാറ്റ് ചെയ്ത ആതിഥേയര്‍ നിശ്ചിത 20 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ നേടിയത് 157 റണ്‍സ്. മറുപടി ബാറ്റിങ്ങില്‍ ഏഴ് പന്തുകളും ഏഴ് വിക്കറ്റുകളും ശേഷിക്കെ ആര്‍സിബി ലക്ഷ്യം കണ്ടു. 54 പന്തില്‍ ഏഴ് ഫോറും ഒരു സിക്സും സഹിതം 73 റണ്‍സുമായി കോലി പുറത്താകാതെ നിന്നു. മൂന്നാമനായി ക്രീസിലെത്തിയ ദേവ്ദത്ത് പടിക്കലും ആര്‍സിബിയുടെ വിജയത്തില്‍ നിര്‍ണായക പങ്കുവഹിച്ചു.
' കളിയില്‍ ഞങ്ങള്‍ക്ക് അനുകൂലമായൊരു മാറ്റം കൊണ്ടുവന്നത് ദേവിന്റെ (ദേവ്ദത്ത് പടിക്കല്‍) ഇന്നിങ്‌സ് ആണെന്നു ഞാന്‍ കരുതുന്നു. കളിയിലെ താരത്തിനുള്ള പുരസ്‌കാരത്തിനു അര്‍ഹന്‍ അവനാണ്. എന്തിനാണ് എനിക്കു നല്‍കിയതെന്ന് അറിയില്ല,' കോലി ചിരിച്ചുകൊണ്ട് പറഞ്ഞു.