യു എസ് ഓപ്പണ്‍ ടെന്നീസ് ടൂര്‍ണ്ണമെന്റിന്റെ പുരുഷവിഭാഗം സിംഗിള്‍സ് മത്സരത്തില്‍ പങ്കെടുക്കാന്‍ ഇന്ത്യന്‍ താരം സാകേത് മെയ്‌നെനി യോഗ്യത നേടി. യോഗ്യതാ മത്സരത്തില്‍ സെര്‍ബിയയുടെ പെഡ്ജ് ക്രിസ്റ്റിനെ തോല്‍പ്പിച്ചാണ് സാകേത് യോഗ്യത നേടിയത്.
2013ന് ശേഷം പുരുഷ സിംഗിള്‍സില്‍ ഗ്രാന്‍സ്ലാമില്‍ മത്സരിക്കാന്‍ യോഗ്യത നേടുന്ന ആദ്യ ഇന്ത്യന്‍ താരമെന്ന നേട്ടമാണ് ഈ ജയത്തോടെ സാകേത് സ്വന്തമാക്കിയത്. എങ്കിലും ടൂര്‍ണ്ണമെന്റിലെ സാകേതിന്റെ മുന്നേറ്റം അത്ര സുഖകരമായിരിക്കില്ല. ആദ്യ റൗണ്ടില്‍ ലോക നാല്‍പ്പത്തിയെട്ടാം നമ്പര്‍ താരമായ വെസ്ലിയാണ് എതിരാളി.