റിയോ ഒളിംപിക്സില്‍ ഇന്ത്യയ്ക്ക് ആദ്യ മെഡല്‍ സമ്മാനിച്ച സാക്ഷി മാലിക് വിവാഹിതയാകുന്നു

Webdunia
തിങ്കള്‍, 29 ഓഗസ്റ്റ് 2016 (10:11 IST)
റിയോ ഒളിംപിക്സില്‍ ഇന്ത്യയ്ക്ക് ആദ്യമെഡല്‍ സമ്മാനിച്ച ഗുസ്തി താരം സാക്ഷി മാലിക് വിവാഹിതയാകുന്നു. ബംഗാളി പത്രമായ ‘ആനന്ദബസാര്‍ പത്രിക’യ്ക്കു നല്കിയ അഭിമുഖത്തിലാണ് വിവാഹത്തെക്കുറിച്ച് സാക്ഷി വെളിപ്പെടുത്തിയത്. ഈ വര്‍ഷം തന്നെ വിവാഹമുണ്ടാകുമെന്നും സാക്ഷി പറഞ്ഞു.
 
അതേസമയം, ഗുസ്തി താരമായ ഭാവിവരന്റെ പേര് വെളിപ്പെടുത്താന്‍ സാക്ഷി തയ്യാറായില്ല. മികച്ച പിന്തുണയാണ് അദ്ദേഹത്തിന്റെ ഭാഗത്തു നിന്ന് ലഭിക്കുന്നത്. അതിനാല്‍ തന്നെ വിവാഹശേഷവും കായികരംഗത്തു തുടരാന്‍ തനിക്കു കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും സാക്ഷി വ്യക്തമാക്കി.
 
വനിതകളുടെ 58 കിലോ ഫ്രീ സ്റ്റൈല്‍ ഗുസ്തിയിലായിരുന്നു സാക്ഷി റിയോ ഒളിംപിക്സില്‍ വെങ്കലം നേടിയത്.
Next Article