ബഹിരാകാശത്തു നിന്ന് കാണുന്ന ഹിമാലയവും മുംബൈയും മനോഹരമെന്ന് സുനിത വില്യംസ്; ഇന്ത്യ അകലെയുള്ള ഒരു വീടുപോലെ

സിആര്‍ രവിചന്ദ്രന്‍
ചൊവ്വ, 1 ഏപ്രില്‍ 2025 (14:44 IST)
ബഹിരാകാശത്തു നിന്ന് കാണുന്ന ഹിമാലയവും മുംബൈയും മനോഹരമെന്ന് സുനിത വില്യംസ്. ബഹിരാകാശത്തുനിന്ന് ഇന്ത്യ കാണുന്നത് അകലെ ഒരു വീട് കാണുന്നതുപോലെയാണെന്നും അവര്‍ പറഞ്ഞു. 286 ദിവസങ്ങള്‍ക്ക് ശേഷം അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ നിന്ന് തിരിച്ചെത്തിയ സുനിത വില്യംസ് മാധ്യമങ്ങളോട് സംസാരിക്കവെയാണ് ഇക്കാര്യം പറഞ്ഞത്. 
 
ബഹിരാകാശത്തു നിന്ന് കാണുന്ന ഇന്ത്യ എങ്ങനെ ഇരിക്കുമെന്ന ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു സുനിത. ഇന്ത്യ അതിമനോഹരമാണ്. ഹിമാലയത്തിന് മുകളിലൂടെ ഞങ്ങള്‍ പോകുമ്പോഴെല്ലാം ജിം വില്‍മോറിന് ഇന്ത്യയുടെ മനോഹരമായ ചിത്രങ്ങള്‍ പകര്‍ത്താന്‍ കഴിഞ്ഞുവെന്ന് അവര്‍ പറഞ്ഞു. കൂടാതെ അടുത്ത് തന്നെ ഇന്ത്യ സന്ദര്‍ശിക്കുമെന്നും അവര്‍ വ്യക്തമാക്കി.

അനുബന്ധ വാര്‍ത്തകള്‍

Next Article