എറണാകുളം : കൈക്കൂലിക്കേസില്‍ കൊച്ചി കോര്‍പ്പറേഷന്‍ ഓവര്‍സിയര്‍ വിജിലന്‍സ് പിടിയിലായി. തൃശൂര്‍ സ്വദേശിയായ സ്വപ്നയാണ് പിടിയിലായത്. കഴിഞ്ഞ ദിവസം 15,000 രൂപ കൈക്കൂലി വാങ്ങുന്നതിനിടയിലാണ് ഇവരെ വിജിലന്‍സ് പിടികൂടിയത്. കെട്ടിട നിര്‍മ്മാണ പ്ലാന്‍ അംഗീകരിക്കാനാണ് കൈക്കൂലി വാങ്ങിയത്. അഞ്ച് നിലയുള്ള കെട്ടിടത്തിന് അംഗീകാരം നല്‍കണമെങ്കില്‍ 5000 രൂപ വെച്ച് 25000 രൂപയാണ് വാങ്ങുന്നതെന്നും എന്നാല്‍ 15,000 നല്‍കിയാല്‍ മതിയെന്നും ഇവര്‍ പറഞ്ഞതായി പരാതികാരന്‍ അറിയിച്ചു.