ആറാട്ട് അണ്ണനെതിരെ പരാതി നല്‍കിയ നടിമാരെ അധിക്ഷേപിച്ച സംഭവം: വ്‌ളോഗര്‍ ചെകുത്താനെതിരെ പരാതി

സിആര്‍ രവിചന്ദ്രന്‍

വ്യാഴം, 1 മെയ് 2025 (11:13 IST)
ആറാട്ട് അണ്ണനെതിരെ പരാതി നല്‍കിയ നടിമാരെ അധിക്ഷേപിച്ച സംഭവത്തില്‍ വ്‌ളോഗര്‍ ചെകുത്താനെതിരെ പരാതി. സമൂഹമാധ്യമങ്ങളില്‍ ചെകുത്താന്‍ എന്നറിയപ്പെടുന്ന അജു അലക്‌സിനെതിരെയാണ് പരാതി നല്‍കിയത്. നടി ഉഷ ഹസീനയാണ് പരാതിക്കാരി. ആറാട്ട് അണ്ണനെതിരെ പരാതിപ്പെട്ടവരുടെ അവസ്ഥ കണ്ടല്ലോ, എത്രപേരാണ് പരാതി കൊണ്ടുപോയത്, എല്ലാവരും തീര്‍ന്നു പോകുമെന്നുമാണ് ചെകുത്താന്‍ യൂട്യൂബ് വീഡിയോയിലൂടെ വെല്ലുവിളിച്ചത്.
 
ഇയാള്‍ക്കെതിരെ നിയമ നടപടി എടുക്കണമെന്നാവശ്യപ്പെട്ടാണ് ഉഷാ ഹസീന പരാതി നല്‍കിയത്. ആലപ്പുഴ ഡിവൈഎസ്പിക്കാണ് പരാതി നല്‍കിയത്. പരാതി പരിശോധിച്ച് തുടര്‍നടപടി സ്വീകരിക്കുമെന്ന് പോലീസ് അറിയിച്ചു. ഇരുപതോളം നടിമാരാണ് സന്തോഷ് വര്‍ക്കിക്കെതിരെ കൊച്ചി സിറ്റി പോലീസ് കമ്മീഷണര്‍ക്കും ഡിജിപിക്കും പരാതി നല്‍കിയത്.
 
ഇതിനുപിന്നാലെയായിരുന്നു അറസ്റ്റ്. നിലവില്‍ സന്തോഷ് വര്‍ക്കി റിമാന്‍ഡിലാണ്. ഇതിനുമുന്‍പും സന്തോഷ് വര്‍ക്കിയില്‍ നിന്ന് നടിമാര്‍ക്കെതിരെ വിദ്വേഷ പരാമര്‍ശങ്ങള്‍ ഉണ്ടായിട്ടുണ്ട്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍