ജമ്മുകശ്മീരിലെ പഹല്‍ഗാം ഭീകരാക്രമണത്തിന് പിന്നാലെ ഭീകരസംഘടനയായ ലഷ്‌കറെ തൊയ്ബയുടെയും ജമാത്ത് ഉദ് ധവയുടെയും മേധാവിയായ ഭീകരന്‍ ഹാഫിസ് സയ്യീദിന്റെ സുരക്ഷ പാകിസ്ഥാന്‍ സര്‍ക്കാരും ചാരസംഘടനയായ ഐഎസ്‌ഐയും ചേര്‍ന്ന് ശക്തിപ്പെടുത്തിയതായി റിപ്പോര്‍ട്ട്. പഹല്‍ഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യ ശക്തമായി തിരിച്ചടിക്കുമെന്ന് ഭയപ്പെട്ടാണ് ഈ നീക്കമെന്നാണ് ടൈം ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നത്.